Connect with us

Kerala

രാജേന്ദ്രന്‍ ബി ജെ പിയില്‍ പോയതുകൊണ്ട് സി പി എമ്മിന് ഒരു ചുക്കും സംഭവിക്കില്ല; പുകഞ്ഞ കൊള്ളി പുറത്ത്: എം എം മണി

സി പി എം രാജേന്ദ്രനെ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. വര്‍ഷങ്ങളായി രാജേന്ദ്രന്‍ പാര്‍ട്ടിയിലില്ല. എം എം മണി പോയാല്‍ പോലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല.

Published

|

Last Updated

തിരുവനന്തപുരം | ബി ജെ പിയിലേക്ക് കൂടുമാറിയ സി പി എം മുന്‍ എം എല്‍ എ. എസ് രാജേന്ദ്രനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന സി പി എം നേതാവും മുന്‍ മന്ത്രിയുമായ എം എം മണി. പുകഞ്ഞ കൊള്ളി പുറത്തെന്ന് മണി പ്രതികരിച്ചു. സി പി എം രാജേന്ദ്രനെ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. വര്‍ഷങ്ങളായി രാജേന്ദ്രന്‍ പാര്‍ട്ടിയിലില്ല. രാജേന്ദ്രന്‍ ബി ജെ പിയിലേക്ക് പോയതുകൊണ്ട് സി പി എമ്മിന് ഒരു ചുക്കും സംഭവിക്കില്ല. എം എം മണി പോയാല്‍ പോലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. അത്രമാത്രം ബഹുജന അടിത്തറയുള്ള പാര്‍ട്ടിയാണിതെന്നും മണി വ്യക്തമാക്കി.

രാജേന്ദ്രന്‍ കാണിച്ചത് പിടിപ്പുകേടാണെന്നും മന്ത്രി പറഞ്ഞു. മറ്റൊരു പാര്‍ട്ടി അനുഭാവിയെ പോലും കൂടെ കൊണ്ടുപോകാന്‍ രാജേന്ദ്രന് കഴിയില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്തെ ബി ജെ പി ആസ്ഥാനത്തെത്തിയാണ് ദേവികുളം മുന്‍ എം എല്‍ എയായ രാജേന്ദ്രന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്. നീലംപേരൂരില്‍ നിന്നുള്ള സി പി എം പ്രവര്‍ത്തകന്‍ സന്തോഷും ബി ജെ പിയില്‍ ചേര്‍ന്നിട്ടുണ്ട്.

 

---- facebook comment plugin here -----

Latest