Connect with us

Kerala

'എന്‍ എസ് എസ്സിനേയും എസ് എന്‍ ഡി പിയേയും തമ്മില്‍ അകറ്റിയത് ലീഗ് നേതൃത്വം; സതീശന്‍ ഇന്നലെ പൂത്ത തകര'

ലീഗാണ് ഞങ്ങള്‍ തമ്മില്‍ യോജിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് തമ്മില്‍ അകറ്റിനിര്‍ത്തിക്കൊണ്ട് ഈ പണികളെല്ലാം ചെയ്തത്

Published

|

Last Updated

ആലപ്പുഴ  | എന്‍എസ്എസ്സിനെ എസ്എന്‍ഡിപിയുമായി അകറ്റിയത് മുസ്ലിം ലീഗെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമുദായിക ഐക്യം അനിവാര്യമാണെന്നും ഭിന്നിച്ചുനില്‍ക്കുന്നത് കാലഘട്ടത്തിന് എതിരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്നലെ പൂത്ത തകരയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എന്‍എസ്എസ്സിനെ, എസ്എന്‍ഡിപിയുമായി തെറ്റിച്ചതിന്റെ പ്രധാനകണ്ണി ലീഗ് നേതൃത്വമാണ്. ലീഗാണ് ഞങ്ങള്‍ തമ്മില്‍ യോജിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് തമ്മില്‍ അകറ്റിനിര്‍ത്തിക്കൊണ്ട് ഈ പണികളെല്ലാം ചെയ്തത്. ഭരണത്തില്‍ വന്നിട്ട് ഒരു പരിഗണനയും തന്നില്ല. ഇന്ന് ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യം മാത്രമല്ല. നായാടി തൊട്ട് നസ്രാണി വരെയുള്ളവരുടെ ഐക്യം അനിവാര്യമാണെന്ന ചിന്തയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഞാന്‍ മുസ്ലിം വിരോധിയല്ല. മലപ്പുറത്തെ എന്റെ സംസാരത്തെ വക്രീകരിച്ച് വര്‍ഗീയവാദിയാക്കി മാറ്റി. മുസ്ലിം ലീഗിന്റെ വര്‍ഗീയ സ്വഭാവത്തയൊണ് താന്‍ എതിര്‍ത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു

ഇന്നലെ പൂത്ത ഒരു തകരയുണ്ട് സതീശന്‍. ഞാന്‍ അതിനെ പറ്റി പറയുന്നില്ല. അപ്രസക്തന്‍. അദ്ദേഹമാണ് ഇങ്ങനെയെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നത്. സതീശനെ പരസ്യമായി താക്കീത് നല്‍കി. മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണിയും രമേശ് ചെന്നിത്തലയും ഞാന്‍ വര്‍ഗീയവാദിയാണെന്ന് പറയില്ല.

നേരത്തെ നായാടി മുതല്‍ നമ്പൂതിരി വരെ എന്നതായിരുന്നു മുദ്രാവാക്യമെങ്കില്‍, ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ ക്രൈസ്തവ വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് നായാടി മുതല്‍ നസ്രാണി വരെ ഒരുമിച്ച് നില്‍ക്കണമെന്ന നിലയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest