Connect with us

Uae

സ്‌കൂളില്‍ മരുന്നുകള്‍ കൊണ്ടുവരുന്നതിന് കര്‍ശന നിയന്ത്രണം അംഗീകൃത കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുത്

കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയും മരുന്നുകളുടെ തെറ്റായ ഉപയോഗം ഒഴിവാക്കാനുമാണ് നടപടി. രക്ഷിതാക്കള്‍ക്ക് നല്‍കിയ പ്രത്യേക അറിയിപ്പിലാണ് സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Published

|

Last Updated

ദുബൈ | സ്‌കൂളില്‍ വരുമ്പോള്‍ വിദ്യാര്‍ഥികള്‍ കൈവശം മരുന്നുകള്‍ കരുതുന്നത് സംബന്ധിച്ച് ദുബൈയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ കര്‍ശന നിര്‍ദേശം നല്‍കി. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയും മരുന്നുകളുടെ തെറ്റായ ഉപയോഗം ഒഴിവാക്കാനുമാണ് നടപടി. രക്ഷിതാക്കള്‍ക്ക് നല്‍കിയ പ്രത്യേക അറിയിപ്പിലാണ് സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കുട്ടികള്‍ സ്വന്തം നിലയ്ക്ക് മരുന്നുകള്‍ ഉപയോഗിക്കുന്നത് ആരോഗ്യപരമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം. അമിത അളവില്‍ മരുന്ന് കഴിക്കാനോ വിദ്യാര്‍ഥികള്‍ തമ്മില്‍ മരുന്നുകള്‍ കൈമാറാനോ ഉള്ള സാധ്യതയുള്ളതിനാലാണ് നിയന്ത്രണം. ഓരോ കുട്ടിയുടെയും ശാരീരികാവസ്ഥ വ്യത്യസ്തമായതിനാല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നുകള്‍ നല്‍കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സ്‌കൂളുകള്‍ മുന്നറിയിപ്പ് നല്‍കി.

എങ്കിലും, സ്ഥിരമായി മരുന്ന് കഴിക്കേണ്ട പ്രത്യേക ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് ഇതില്‍ ഇളവുണ്ട്. ഇത്തരക്കാര്‍ അംഗീകൃത ഡോക്ടറുടെ കുറിപ്പടി സ്‌കൂളില്‍ സമര്‍പ്പിക്കണം. കുറിപ്പടിയില്‍ കുട്ടിയുടെ പേര്, മരുന്നിന്റെ പേര്, കൃത്യമായ അളവ്, മരുന്ന് നല്‍കേണ്ട സമയം എന്നിവ രേഖപ്പെടുത്തിയിരിക്കണം. ഈ മരുന്നുകള്‍ സ്‌കൂളിലെ നഴ്സിനെയോ അധികൃതര്‍ നിശ്ചയിച്ച ആരോഗ്യ പ്രവര്‍ത്തകരെയോ ഏല്‍പ്പിക്കണം. അവരുടെ മേല്‍നോട്ടത്തില്‍ മാത്രമായിരിക്കും കുട്ടികള്‍ക്ക് മരുന്ന് നല്‍കുന്നത്.

വിദ്യാര്‍ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള ഈ നടപടിയുമായി എല്ലാ രക്ഷിതാക്കളും പൂര്‍ണമായും സഹകരിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു.

 

---- facebook comment plugin here -----

Latest