Connect with us

Kerala

കര്‍ണാടകയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പോലീസുകാര്‍ മരിച്ചു

രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു

Published

|

Last Updated

ബംഗളൂരു| കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പോലീസുകാര്‍ മരിച്ചു. റിസര്‍വ് പോലീസ് ഇന്‍സ്പെക്ടര്‍മാര്‍മാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിന്‍ എന്നിവരാണ് മരിച്ചത്. രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഈശ്വര്‍, മഹന്തേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ബംഗളൂരുവില്‍ നിന്ന് ബെല്ലാരിയിലേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന സ്ഥലം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.

Latest