Kerala
കോണ്‍ഗ്രസ് സജ്ജം; തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം: രമേശ് ചെന്നിത്തല
എംപിമാര്‍ മത്സരിക്കണോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും
തൃശ്ശൂര്‍ | നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയതിനാലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതെന്നും തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചാലുടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജമാണ്. എല്ലാം സെറ്റാണെന്നും അദ്ദേഹം ഗുരുവായൂരില്‍ പറഞ്ഞു.
എംപിമാര്‍ മത്സരിക്കണോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല. പക്ഷേ പാര്‍ട്ടിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. മത്സരിക്കുമെന്ന് ആരും പ്രഖ്യാപിച്ചിട്ടില്ല. കെ സുധാകരന്‍ ഡല്‍ഹിയില്‍ വരും. പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഇതൊന്നും യുഡിഎഫിന്റെ വിജയസാധ്യതകളെ ബാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം വിട്ട ജി സുധാകരനെ പിന്തുണക്കണോയെന്ന് യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി






