Connect with us

National

കേന്ദ്ര ഏജന്‍സികളില്‍ നിന്ന് സംരക്ഷണം വേണം; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥനയുമായി മമത

ഏജന്‍സികള്‍ തെറ്റായി ലക്ഷ്യംവെക്കുകയാണെന്നും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടാന്‍ ഇടപെടലുണ്ടാകണമെന്നും മമത.

Published

|

Last Updated

കൊല്‍ക്കത്ത | കേന്ദ്ര ഏജന്‍സികളില്‍ നിന്ന് തന്നെയും ജനങ്ങളെയും സംരക്ഷിക്കാന്‍ ഇടപെടണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഏജന്‍സികള്‍ തെറ്റായി ലക്ഷ്യംവെക്കുകയാണെന്നും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടാന്‍ ഇടപെടലുണ്ടാകണമെന്നും കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെ മമത പറഞ്ഞു.

കല്‍ക്കരി കള്ളക്കടത്ത് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഐ ടി സെല്‍ മേധാവിയും ഐ പാക് സഹസ്ഥാപകനുമായ പ്രതീക് ജയിനിന്റെ വസതിയിലും ഓഫീസിലും ഇ ഡി റെയ്ഡ് നടത്തുമ്പോള്‍ മമത തടഞ്ഞുവെന്ന ആരോപണത്തില്‍ സുപ്രീം കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. മമതക്കും ബംഗാള്‍ സര്‍ക്കാറിനും പരമോന്നത കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

 

---- facebook comment plugin here -----

Latest