Kerala
ശബരിമല സ്വര്‍ണക്കൊള്ള: കേസ് എങ്ങുമെത്താതെ അവസാനിക്കും; വിഡി സതീശന്‍
എസ്‌ഐടി പ്രതികള്‍ക്ക് ജാമ്യം നേടി പുറത്തിറങ്ങാന്‍ അവസരമൊരുക്കുന്നുവെന്നും വിഡി സതീശന്‍
തിരുവനന്തപുരം|ശബരിമല സ്വര്‍ണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി )ഇനി പ്രസക്തിയില്ല. എസ്‌ഐടി പ്രതികള്‍ക്ക് ജാമ്യം നേടി പുറത്തിറങ്ങാന്‍ അവസരമൊരുക്കുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു. കൂടുതല്‍ അറസ്റ്റിലേക്ക് കടക്കാന്‍ എസ്‌ഐടി തയാറായില്ല. പ്രാഥമിക കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനും എസ്‌ഐടിക്ക് സാധിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. അകത്തുള്ളവരെ രക്ഷിച്ചില്ലെങ്കില്‍ പുറത്തുള്ളവര്‍ കുടുങ്ങും. തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
അതേസമയം, ശബരിമല യുവതീ പ്രവേശനത്തില്‍ സത്യവാങ്ങ്മൂലം നല്‍കുന്നത് സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. ഇപ്പോള്‍ നവോത്ഥാനവുമില്ല, സ്ത്രീ പ്രവേശനവുമില്ലെന്നും പറഞ്ഞ് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.





