National
ബോംബ് ഭീഷണി; ഇന്‍ഡിഗോ വിമാനം അടിയന്തരമായി ലക്‌നൗവില്‍ ഇറക്കി
എട്ട് കുഞ്ഞുങ്ങളടക്കം 230 യാത്രക്കാരും രണ്ട് പൈലറ്റും അഞ്ച് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്
ലക്‌നൗ | ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തരമായി ലക്‌നൗ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന കുറിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം ലക്‌നൗവില്‍ ഇറക്കിയത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും സിഐഎസ്എഫും നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
എട്ട് കുഞ്ഞുങ്ങളടക്കം 230 യാത്രക്കാരും രണ്ട് പൈലറ്റും അഞ്ച് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----





