Kerala
കോട്ടയം കാഞ്ഞിരപ്പള്ളിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് കോഴികളില്‍ പക്ഷിപ്പനി കണ്ടെത്തിയത്.
കോട്ടയം | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് കോഴികളില്‍ പക്ഷിപ്പനി കണ്ടെത്തിയത്.
ആനക്കല്ല് മിച്ചഭൂമിയിലെ ഫാമില്‍ കോഴിക്കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഭോപ്പാലിലെ അതിസുരക്ഷ പക്ഷി രോഗനിര്‍ണയ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇവയ്ക്ക് രോഗം ബാധിച്ചിരുന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.
നേരത്തെ, ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കാക്കയിലാണ് രോഗം കണ്ടെത്തിയത്. ഇവിടെ വളര്‍ത്തുപക്ഷികള്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ല. അതിനാല്‍, പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----






