Connect with us

Uae

വി എസ് പുതിയ അറിവുകള്‍ തേടാന്‍ പ്രായം തടസ്സമല്ലെന്ന് ഓര്‍മിപ്പിച്ച നേതാവ്: ഡോ. ഷംഷീര്‍ വയലില്‍

ജനകീയ വിഷയങ്ങളില്‍ പരിഹാരം കാണാന്‍ ടെക്‌നോളജിയുടെ സാധ്യതകള്‍ ഉപയോഗിക്കണമെന്ന വി എസിന്റെ നിലപാട് വരും തലമുറ നേതാക്കള്‍ക്ക് മാതൃകയാണ്.

Published

|

Last Updated

അബൂദബി | വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിലൂടെ ജനപ്രിയനായ നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് വി പി എസ് ഹെല്‍ത്ത് മാനേജിംഗ് ഡയറക്ടറും ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍. അതീവ ദുഃഖകരമാണ് അദ്ദേഹത്തിന്റെ വിയോഗം.

സാധാരണ ജനങ്ങളുടെ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നു വി എസ്. പുതിയ അറിവുകള്‍ തേടാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് പുതുതലമുറയെ അദ്ദേഹം സദാ ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു.

ജനകീയ വിഷയങ്ങളില്‍ പരിഹാരം കാണാന്‍ ടെക്‌നോളജിയുടെ സാധ്യതകള്‍ ഉപയോഗിക്കണമെന്ന വി എസിന്റെ നിലപാട് വരും തലമുറ നേതാക്കള്‍ക്ക് മാതൃകയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും ഡോ. ഷംഷീര്‍ പറഞ്ഞു.