Connect with us

Techno

വിവോ ടി3എക്‌സ് 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തും; റിപ്പോര്‍ട്ട്

ഫോണിന് ഇന്ത്യയില്‍ ഏകദേശം 12,000 രൂപയ്ക്കും 15,000 രൂപയ്ക്കുമിടയിലായിരിക്കും വില.

Published

|

Last Updated

ന്യൂഡല്‍ഹി| കഴിഞ്ഞമാസം വിവോ പുറത്തിറക്കിയ വിവോ ടി3എക്‌സ് 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിവോ ടി2എക്‌സ് 5ജിയുടെ പിന്‍ഗാമിയാണ് ഈ ഫോണ്‍. ടി3എക്‌സ് 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഏപ്രിലില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.

മുന്‍ഗാമിയായ ടി2എക്‌സ് 5ജിയെക്കാള്‍ മികച്ച ഫീച്ചറുകളുമായാണ് വിവോ ടി3എക്‌സ് 5ജി എത്തുന്നത്. ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ ടീസര്‍ അടക്കമുള്ള കാര്യങ്ങള്‍ കമ്പനി അടുത്തയാഴ്ച പുറത്തിറക്കിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഫോണിന്റെ ഫീച്ചറുകള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

എങ്കിലും ടി2എക്‌സ് 5ജിയില്‍ ഉണ്ടായിരുന്ന 6.58ഇഞ്ച് എഫ്എച്ച്ഡി+ എല്‍സിഡി ഡിസ്പ്ലേയാണ് പുതിയ ഫോണിലുള്ളത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ്, മീഡിയടെക് ഡൈമെന്‍സിറ്റി 6020 പ്രോസസര്‍ എന്നിവയാണ് വിവോ ടി2എക്‌സ് 5ജിയില്‍ നല്‍കിയിരുന്നത്. എന്നാല്‍ പുതിയ ഫോണില്‍ ഇതില്‍നിന്ന് ഒരു അപ്‌ഗ്രേഡ് ഉണ്ടായിരിക്കും. പുതിയ ഫോണില്‍ ആന്‍ഡ്രോയിഡ് 14 ആകും ഉണ്ടാകുക. കാമറയുടെ കാര്യത്തിലേക്ക് വന്നാല്‍ 50എംപി മെയിന്‍ കാമറ, 2എംപി സെക്കന്‍ഡറി കാമറ, 8എംപി ഫ്രണ്ട് കാമറ എന്നിവയും എഐ ഫീച്ചറും പുതിയ ഫോണില്‍ വിവോ ഉള്‍പ്പെടുത്തും.

18ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതിക വിദ്യയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് വിവോ ടി2എക്സ് 5ജിയിലുള്ളത്. എന്നാല്‍ പുതിയ മോഡലില്‍ ഫാസ്റ്റ് ചാര്‍ജിങ് ശേഷി വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഈ ഫോണിന് ഇന്ത്യയില്‍ ഏകദേശം 12,000 രൂപയ്ക്കും 15,000 രൂപയ്ക്കുമിടയിലായിരിക്കും വില. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ വിലയില്‍ വാങ്ങാവുന്ന മികച്ച സ്മാര്‍ട്ട്‌ഫോണാണിത്.  17,999 രൂപ വിലയിലാണ് വിവോ ടി2എക്‌സ് 5ജി നേരത്തെ ലോഞ്ച് ചെയ്തത്.

 

 

 

 

Latest