Techno
വിവോയുടെ ഫോള്‍ഡബിള്‍ ഫോണ്‍ ഇന്ത്യയിലെത്തി
2023-ല്‍ പുറത്തിറക്കിയ വണ്‍പ്ലസ് ഓപ്പണ്‍ ഫോള്‍ഡബിള്‍ ഫോണുമായി കിടപിടിക്കുന്ന മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണ് വിവോ എക്‌സ് ഫോള്‍ഡ് 3 പ്രോ.

വിവോയുടെ ആദ്യ മടക്കാവുന്ന ഫോണായ വിവോ എക്‌സ് ഫോള്‍ഡ് 3 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. എക്‌സ് ഫോള്‍ഡില്‍ മധ്യഭാഗത്ത് നിന്ന് വളയുന്ന വലിയ ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് പരമ്പരാഗത ഫോണിന്റെയും ടാബ്ലെറ്റിന്റെയും അനുഭവം വാഗ്ദാനം ചെയ്യുന്നു.
സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പോലുള്ള മുന്‍നിര ഹാര്‍ഡ്വെയറുകളാണ് എക്‌സ് ഫോള്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . കൂടെ ഡ്യുവല്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. രാജ്യത്തെ ഏറ്റവും മെലിഞ്ഞതും ഭാരം കുറഞ്ഞതും മടക്കാവുന്നതുമായ ഏറ്റവും വലിയ ഡിസ്പ്ലേ സ്മാര്‍ട്ട്ഫോണാണ് ഇതെന്നാണ് വിവോ അവകാശപ്പെടുന്നത് .
2023-ല്‍ പുറത്തിറക്കിയ വണ്‍പ്ലസ് ഓപ്പണ്‍ ഫോള്‍ഡബിള്‍ ഫോണുമായി കിടപിടിക്കുന്ന മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണ് വിവോ എക്‌സ് ഫോള്‍ഡ് 3 പ്രോ.വിവോ എക്‌സ് ഫോള്‍ഡ് ഡിസ്‌പ്ലേയ്ക്ക് ഒരു ദോഷവും വരുത്താതെ 60 മുതല്‍ 120 ഡിഗ്രി വരെ മടക്കുകയോ തുറക്കുകയോ ചെയ്യാം. ഫോണിന്റെ സ്‌ക്രീനിന് 300,000 തവണ മടക്കലുകളെ അതിജീവിക്കാന്‍ കഴിയുമെന്ന് വിവോ അവകാശപ്പെട്ടു. ഗൂഗിളിന്റെ ജെമിനി പ്രോ ഇന്‍-ബില്‍ട്ട് പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണുകളില്‍ ഒന്നാണിത്.
വിവോ എക്സ് ഫോള്‍ഡിന്റെ അകത്ത് 8.03 ഇഞ്ച് ഡിസ്പ്ലേയുണ്ട്. 6.53 ഇഞ്ച് ആണ് കവര്‍ ഡിസ്പ്ലേ. കവര്‍ ഡിസ്‌പ്ലേ ആര്‍മര്‍ ഗ്ലാസ് കൊണ്ട് പരിരക്ഷിച്ചിരിക്കുന്നു 100W ഫാര്‍ട്ട് ചാര്‍ജര്‍ പിന്തുണയ്ക്കുന്ന X ഫോള്‍ഡ്3 പ്രോയില്‍ 5,700mAh ബാറ്ററി വിവോ ചേര്‍ത്തിട്ടുണ്ട്.236 ഗ്രാം ഭാരമുള്ള ഫോണിന് 11.2 മില്ലിമീറ്റര്‍ കനമുണ്ട്.
Vivo X Fold3 Pro സ്നാപ്ഡ്രാഗണ്‍ 8 Gen 3 പ്രോസസര്‍ ഉപയോഗിക്കുന്നു, കൂടാതെ 12GB LPDDR5X റാം, UFS 4.0 512GB ഇന്റേണല്‍ സ്റ്റോറേജ് എന്നിവയുടെ സിംഗിള്‍ വേരിയന്റിലാണ് വരുന്നത്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് 14-ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. രണ്ടും, കവറിലെയും പ്രധാന സ്‌ക്രീനിലെയും മുന്‍ ക്യാമറ 32MP റെസല്യൂഷനാണ്. ZEISS ഒപ്റ്റിക്സ് ഉപയോഗിച്ചാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിവോ അവകാശപ്പെട്ടു. കൂടാതെ OIS അടിസ്ഥാനമാക്കിയ ഒരു 50MP പ്രധാന ക്യാമറ, 50MP അള്‍ട്രാവൈഡ് സെന്‍സര്‍, OIS, 3x സൂം ഉള്ള 64MP ടെലിഫോട്ടോ ലെന്‍സ് എന്നിവ എന്നിവയും ഫോണിന്റെ ഭാഗമായി ഉണ്ട്.
1,59,999 രൂപയാണ് ഫോണിന്റെ വിപണി വില.Vivo ഇ-സ്റ്റോര്‍, Amazon, Flipkart എന്നിവയില്‍ നിന്ന് ഓണ്‍ലൈനായും എക്‌സ് ഫോള്‍ഡ് വാങ്ങാവുന്നതാണ്. ഈ മാസം 13 മുതലാണ് ഫോണ്‍ വിപണിയില്‍ ലഭ്യമാകുന്നത്.