Connect with us

Kerala

മത്സ്യ വില്‍പനക്കാരിക്കെതിരായ അക്രമം; റോഡ് ഉപരോധിച്ച് പ്രതിഷേധം

ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാദര്‍ ലൂസിയാന്‍ തോമസ് സമരം ഉദ്ഘാടനം ചെയ്തു. നഗരസഭാ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും വരെ സമരം നടത്താനാണ് തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്തെ അവനവന്‍ചേരിയില്‍ മത്സ്യ വില്‍പനക്കാരിക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ സമരം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രകടനമായെത്തിയവര്‍ അഞ്ചുതെങ്ങ് ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചു. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാദര്‍ ലൂസിയാന്‍ തോമസ് സമരം ഉദ്ഘാടനം ചെയ്തു.

മത്സ്യബന്ധനവും വിപണനവും നിര്‍ത്തിവച്ചായിരുന്നു സമരം. മത്സ്യ വില്‍പനക്കാരിയായ അല്‍ഫോണ്‍സയുടെ മത്സ്യം റോഡില്‍ വലിച്ചെറിഞ്ഞ ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കും വരെ ശക്തമായ സമരം നടത്താനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ തീരദേശത്ത് മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചിരുന്നു.

Latest