Connect with us

Kerala

പതിനേഴുകാരന്‍ ടിപ്പറും മണ്ണുമാന്തിയും ഓടിക്കുന്ന വീഡിയോ; ഉടമയില്‍ നിന്ന് പിഴയീടാക്കിച്ച് മോട്ടോര്‍ വാഹന വകുപ്പ്

പോലീസിന്റെ റിപോര്‍ട്ടില്‍ ഉടമയ്ക്ക് 10,000 രൂപ പിഴയും ആശുപത്രിയില്‍ മൂന്നു ദിവസത്തെ സാമൂഹിക സേവനവും ശിക്ഷ വിധിച്ച് തിരുവല്ല ജോയിന്റ് ആര്‍ ടി ഒ ഉത്തരവായി.

Published

|

Last Updated

പത്തനംതിട്ട | പതിനേഴുകാരന്‍ ടിപ്പറും മണ്ണുമാന്തിയും ഓടിക്കുന്ന വീഡിയോ ചിത്രീകരിക്കുകയും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഉടമയില്‍ നിന്ന് പിഴയീടാക്കിച്ച് മോട്ടോര്‍ വാഹന വകുപ്പ്. പോലീസിന്റെ റിപോര്‍ട്ടില്‍ ഉടമയ്ക്ക് 10,000 രൂപ പിഴയും ആശുപത്രിയില്‍ മൂന്നു ദിവസത്തെ സാമൂഹിക സേവനവും ശിക്ഷ വിധിച്ച് തിരുവല്ല ജോയിന്റ് ആര്‍ ടി ഒ ഉത്തരവായി.

തിരുവല്ല കവിയൂര്‍ പടിഞ്ഞാറ്റുശ്ശേരി കാട്ടാശ്ശേരി കുഞ്ഞുമോനെ ആണ് ശിക്ഷാനടപടികള്‍ക്ക് വിധേയനാക്കിയത്. തന്നെ ഉപദ്രവിച്ചതായി മറ്റൊരു കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് തിരുവല്ല പോലീസ് കുറ്റപ്പുഴ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിയില്‍ ഈ മാസം 12 നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ഇതിനിടെയാണ് ജെ സി ബിയും ടിപ്പറും ഓടിച്ചതും, ദൃശ്യങ്ങള്‍ റീല്‍സ് ആയി സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇട്ടതും വിദ്യാര്‍ഥി വെളിപ്പെടുത്തിയത്.

പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് സന്തോഷ് ആണ് റിപോര്‍ട്ട് അയച്ചത്. നടപടി വന്നതോടെ കുട്ടി വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഡിലീറ്റ് ചെയ്തു.