Kerala
കഞ്ചാവുമായി പിടിയില്‍
സംശയം തോന്നി തടഞ്ഞു ചോദ്യം ചെയ്തപ്പോള്‍ കഞ്ചാവ് കൈവശമുള്ള കാര്യം വെളിപ്പെടുത്തുകയായിരുന്നു.

പത്തനംതിട്ട | റാന്നി അടിച്ചിപ്പുഴയില്‍ വില്‍പ്പനക്കായി കൈവശം വച്ചിരുന്ന കഞ്ചാവുമായി പാണംകുഴിയില്‍ വീട്ടില്‍ മനോജ്(49) നെ റാന്നി പോലിസ് അറസ്റ്റ് ചെയ്തു. റാന്നി ഒഴുവന്‍പാറയില്‍ റോഡില്‍ വെച്ച് കണ്ട ഇയാളെ സംശയം തോന്നി തടഞ്ഞു ചോദ്യം ചെയ്തപ്പോള്‍ കഞ്ചാവ് കൈവശമുള്ള കാര്യം വെളിപ്പെടുത്തുകയായിരുന്നു.
എസ് ഐ കവിരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ എ എസ് ഐ ബിജു മാത്യുവും ഉണ്ടായിരുന്നു.
---- facebook comment plugin here -----