Kerala
വീണ്ടും വർഗീയ പ്രസംഗവുമായി വെള്ളാപ്പള്ളി; ഇത്തവണ ക്രൈസ്തവർക്കെതിരെ
"കുരിശിന്റെ വഴിയിലുള്ളവർക്കേ ഇവിടെ രക്ഷയുള്ളൂ"

കോട്ടയം | വർഗീയ പ്രഭാഷണം തുടർന്ന് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുരിശിന്റെ വഴിയിലുള്ളവർക്കേ ഇവിടെ രക്ഷയുള്ളൂവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.
കോട്ടയത്ത് ജനപ്രതിനിധിയായിട്ട് ഒരു ഈഴവനെ മാത്രമേ കാണുകയുള്ളൂ. ബാക്കി എല്ലാവരും കുരിശിൻ്റെ വഴിയിലാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരള കോൺഗ്രസുകാർ കേരളത്തിന്റെ സമ്പത്ത് മൊത്തം കൊണ്ടുപോയി. മുമ്പ് പി ജെ ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അൽഫോൻസ് കണ്ണന്താനം ക്രിസ്ത്യാനികൾക്ക് നിരവധി കോളജുകൾക്ക് അനുവാദം കൊടുക്കാത്തത് അദ്ദേഹത്തെ ഉദ്ധരിച്ച് വെള്ളാപ്പളി പറഞ്ഞു.
---- facebook comment plugin here -----