Connect with us

Kerala

ബി ജെ പി സംസ്ഥാന അധ്യക്ഷനാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് വത്സന്‍ തില്ലങ്കേരി

Published

|

Last Updated

തിരുവനന്തപുരം | ബി ജെ പി സംസ്ഥാന അധ്യക്ഷനാകുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരി. ഇതുമായി ബന്ധപ്പെട്ട ആശയവിനിമയമൊന്നും ഇതുവരെ നടന്നിട്ടില്ല. നിലവിലുള്ള ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ കാലാവധി പൂര്‍ത്തിയായിട്ടുമില്ല. പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ സംഘടനാപരമായ സംവിധാനങ്ങളുണ്ടെന്നും അതിനനുസരിച്ചാണ് തീരുമാനങ്ങളുണ്ടാവുകയെന്നും വത്സന്‍ തില്ലങ്കേരി വ്യക്തമാക്കി.

നിലവില്‍ ഹിന്ദു ഐക്യവേദിയിലാണ് തന്റെ പ്രവര്‍ത്തനം. സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ഇപ്പോള്‍ തന്റെ പരിഗണനയിലില്ലെന്നും തില്ലങ്കേരി വ്യക്തമാക്കി. കണ്ണൂരിലെ ആര്‍ എസ് എസ് നേതാവെന്ന നിലയിലാണ് തില്ലങ്കേരി വാര്‍ത്തകളില്‍ ഇടം നേടിയത്. രണ്ട് വര്‍ഷം മുമ്പാണ് ഹിന്ദു ഐക്യവേദി അധ്യക്ഷ സ്ഥാനത്ത് തില്ലങ്കേരി നിയമിതനായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കേറ്റ തിരിച്ചടിക്കു പുറമെ നിരവധി ആരോപണങ്ങളെ അഭിമുഖീകരിക്കുന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പകരം സുരേഷ് ഗോപിയോ വത്സന്‍ തില്ലങ്കേരിയോ പദവിയിലെത്തുമെന്ന അഭ്യൂഹം ശക്തമാണ്.