Malappuram
മൂല്യബോധമുള്ള വിദ്യാഭ്യാസം സാമൂഹിക ബാധ്യത: എസ് എസ് എഫ്
എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ ഹയര്‍സെക്കന്‍ഡറി സ്റ്റുഡന്റ്‌സ് ഗാലക്ക് പ്രൗഢ സമാപനം
വണ്ടൂര്‍ | വിദ്യാര്‍ത്ഥികള്‍ സമൂഹത്തിനോടുള്ള തങ്ങളുടെ അടിസ്ഥാന ബാധ്യത നിറവേറ്റണമെന്നും മൂല്യബോധമുള്ള വിദ്യാഭ്യാസം നല്‍കല്‍ സാമൂഹിക ബാധ്യതയാണെന്നും എസ് എസ് എഫ്. അക്കാദമിക് നേട്ടങ്ങള്‍ക്കപ്പുറം സത്യസന്ധതയും സാമൂഹിക ഇടപെടലും പോലുള്ള ജീവിതമൂല്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മൂല്യബോധമുള്ള വിദ്യാഭ്യാസം ലഭിക്കുമ്പോള്‍ മാത്രമേ യുവതലമുറ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കപ്പുറം പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുകയും നല്ല സമൂഹം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യൂ എന്നും എസ്.എസ്.എഫ്. ചൂണ്ടിക്കാട്ടി.
എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ”നോ ക്യാപ്, ഇറ്റ്‌സ് ടുമോറോ”എന്ന പ്രമേയത്തില്‍ വണ്ടൂരില്‍ വെച്ച് നടന്ന ഹയര്‍സെക്കന്‍ഡറി സ്റ്റുഡന്റ്‌സ് ഗാലക്ക് പ്രൗഢമായ സമാപനം. ജില്ലയിലെ വ്യത്യസ്ത ഹയര്‍സെകന്‍ഡറി സ്‌കൂളുകളില്‍ നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി പതാക ഉയര്‍ത്തിയതോടെയാണ് തുടക്കമായത്. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അനുഗ്രഹ പ്രഭാഷണം നടത്തി. സംരംഭകത്വം, കരിയര്‍, ക്വിസ്, ഗെയിംസ് തുടങ്ങി വ്യത്യസ്ത സെഷനുകള്‍ സമ്മിറ്റില്‍ നടന്നു. ജനുവരിയില്‍ നടക്കുന്ന കേരളമുസ്ലിം ജമാഅത്ത് കേരളയാത്രയുടെ സന്ദേശമുണര്‍ത്തി നടന്ന വിദ്യാര്‍ഥി റാലിയോടെയാണ് പരിപാടിക്ക് സമാപ്തി കുറിച്ചത്.
ഉദ്ഘാടന സംഗമത്തില്‍ ജില്ല പ്രസിഡന്റ് കെ മുശ്താഖ് സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍, സെക്രട്ടറി ജമാല്‍ കെ പി, ബശീര്‍ ചെല്ലക്കൊടി, സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി, ടി നാസര്‍ പാണ്ടിക്കാട് സംസാരിച്ചു. സമാപന സംഗമം എസ് എസ് എഫ് കേരള പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്തു.
വിവിധ സെഷനുകള്‍ക്ക് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി പി ജാബിര്‍ നെരോത്ത്, എക്‌സിക്യൂട്ടീവ് അംഗം ടി കെ മുഹമ്മദ് റമീസ്, ജില്ല ജനറല്‍ സെക്രട്ടറി ടി എം ഷുഹൈബ്, കെ സഹല്‍ സഖാഫി, യു എസ് സര്‍വകലാശാലയില്‍ നിന്ന് ഭൗതിക ശാസ്ത്രത്തില്‍ സ്‌കോളര്‍ഷിപ്പ് നേടിയ യുവശാസ്ത്ര പ്രതിഭ ഹേബല്‍ അന്‍വര്‍, യൂസഫ് അലി സഖാഫി, ഡോ. തന്‍വീര്‍, അബ്ദുല്ല എന്‍ സി, അന്‍സാര്‍ എം പി, യഹ്കൂബ് പൈലിപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.



