Connect with us

National

ഉന്നാവോ കേസ്: പ്രതി കുല്‍ദീപ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച ഉത്തരവിന് സ്റ്റേ

സി ബി ഐ സമര്‍പ്പിച്ച അപ്പീലിലാണ് സ്റ്റേ ഉത്തരവ്.

Published

|

Last Updated

ന്യൂഡല്‍ഹി | ഉന്നാവോ ബലാത്സംഗ കേസിലെ പ്രതിയും ബി ജെ പി മുന്‍ എം എല്‍ എയുമായ കുല്‍ദീപ് സെന്‍ഗറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് ജാമ്യത്തില്‍ വിട്ട നടപടിക്ക് സ്റ്റേ.

സുപ്രീം കോടതിയാണ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്. കേസ് അന്വേഷിക്കുന്ന സി ബി ഐ സമര്‍പ്പിച്ച അപ്പീലിലാണ് സ്റ്റേ ഉത്തരവ്. നാലാഴ്ചക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എതിര്‍കക്ഷികള്‍ക്ക് പരമോന്നത കോടതി നോട്ടീസയച്ചു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ വിധി ചോദ്യം ചെയ്ത് സെന്‍ഗര്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാകും വരെയാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചിരുന്നത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ 2017 ജൂണ്‍ 11നും 20നുമിടയില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീട് 60,000 രൂപക്ക് വില്‍ക്കുകയും ചെയ്‌തെന്നാണ് കേസ്. അലഹബാദ് ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് പോക്‌സോ കേസില്‍ സെന്‍ഗര്‍ അറസ്റ്റിലായത്.

 

Latest