Kerala
വീട് പാലുകാച്ചലിന് ക്വാറി ഉടമയില്‍ നിന്ന് പാരിതോഷികം കൈപ്പറ്റി'; കണ്ണൂരില്‍ പോലീസുകാരനെതിരെ നടപടി
കണ്ണവം എസ്ഐ ഷഫാത്ത് മുബാറകിനെയാണ് സ്ഥലം മാറ്റിയത്
കണ്ണൂര്‍|വീടിന്റെ പാലുകാച്ചലിന് ചെങ്കല്‍ ക്വാറി ഉടമയില്‍ നിന്ന് പാരിതോഷികം കൈപ്പറ്റിയ പോലീസുകാരനെതിരെ നടപടി. കണ്ണവം എസ്ഐ ഷഫാത്ത് മുബാറകിനെയാണ് സ്ഥലം മാറ്റിയത്.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറാണ് സ്ഥലം മാറ്റിയത്. ചൊക്ലി പോലീസ് സ്റ്റേഷനിലേക്കാണ് എസ്ഐയെ സ്ഥലം മാറ്റിയത്.
വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പ്രദേശത്തെ നിരവധി ആളുകളെ ഷഫാത്ത് ക്ഷണിച്ചിരുന്നു. ഷഫാത്തിന്റെ ക്ഷണം സ്വീകരിച്ചെത്തിയ ചെങ്കല്‍ ക്വാറി ഉടമ ഫ്രിഡ്ജ് സമ്മാനിക്കുകയായിരുന്നു.
---- facebook comment plugin here -----



