Connect with us

Kerala

ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പോലീസുകാരനെതിരെ കേസെടുത്തതില്‍ സേനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷം

പോലീസുകാരനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകളാണെന്നും എസ്എഫ്ഐക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് നിസ്സാരമായ വകുപ്പുകള്‍ മാത്രമാണെന്നും ഇവര്‍ ആരോപിക്കുന്നു.

Published

|

Last Updated

തിരുവനന്തപുരം| ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരനെതിരെ കേസെടുത്തതില്‍ സേനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷം. എസ്എഫ്ഐ പ്രവര്‍ത്തര്‍ പോലീസുകാരനെ മര്‍ദിച്ചിട്ടും, പ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസിനെതിരെ കേസെടുത്തു എന്നാണ് സേനയ്ക്കുള്ളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.

എസ്എഫ്ഐക്കാരുടെ പരാതിയില്‍ എആര്‍ ക്യാമ്പിലെ സിപിഒ ആയ മിഥുന്‍ റോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകളാണെന്നും കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് കേസെന്നുമാണ് ആക്ഷേപം. മിഥുന്റെ പരാതിയില്‍ എസ്എഫ്ഐക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് നിസ്സാരമായ വകുപ്പുകള്‍ മാത്രമാണെന്നും ഇവര്‍ ആരോപിക്കുന്നു. പോലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തില്‍ വിഷയം ചര്‍ച്ചയായേക്കും.

മാളിലേക്ക് കുടുംബത്തോടൊപ്പം മിഥുന്‍ എത്തിയപ്പോഴാണ് എസ്എഫ്ഐക്കാരുമായി സംഘര്‍ഷം ഉണ്ടായത്. മാളില്‍ നിന്നും ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശംഖുമുഖം ബീച്ചിലെ ന്യൂ ഇയര്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. ഇതിന്റെ പ്രതികാരമാണ് മാളില്‍ നടന്നത് എന്നാണ് വിവരം.

 

---- facebook comment plugin here -----

Latest