Kerala
കൊല്ലത്ത് കടലില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി
പോലീസും നേവിയും ഫയര്‍ഫോഴ്‌സും മറൈന്‍ ഇന്‍ഫോഴ്‌സ്‌മെന്റും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊല്ലം| കൊല്ലം പരവൂരില്‍ കടലില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. അയത്തില്‍ സ്വദേശി ബിബിന്‍, കണ്ണന്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസും നേവിയും ഫയര്‍ഫോഴ്‌സും മറൈന്‍ ഇന്‍ഫോഴ്‌സ്‌മെന്റും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പൊഴിക്കര ദേവിക്ഷേത്രത്തിന് സമീപം കുളിക്കാന്‍ ഇറങ്ങിയതാണ് അഞ്ചംഗ സംഘം. അഞ്ചംഗ സംഘത്തിലെ മൂന്ന് പേരെ പരവൂര്‍ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തിയിരുന്നു.
---- facebook comment plugin here -----



