National
അമേരിക്കയില്‍ കര്‍ണാടക വിദ്യാര്‍ഥി മരിച്ച നിലയില്‍
ഫെബ്രുവരി ഒമ്പതിനു ചെവ്വാഴ്ചയാണ് സാകേതിനെ കാണാതാവുന്നത്.
ബംഗലുരു | അമേരിക്കയില്‍ നിന്ന് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശി സകേത് ശ്രീനിവാസയ്യ എന്ന 22 കാരനെയാണ് കാലിഫോര്‍ണിയയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായത്. സാകേതിനായി പോലീസ് ഊര്‍ജ്ജിതമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സാകേതിയുടെ മൃതദേഹം ലോക്കല്‍ പോലീസ് കണ്ടെത്തിയത്.
ഫെബ്രുവരി ഒമ്പതിനു ചെവ്വാഴ്ചയാണ് സാകേതിനെ കാണാതാവുന്നത്. യൂനിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്യുകയായിരുന്നു സാകേത്. ഐ ഐ ടി മദ്രാസില്‍ നിന്നു ബിരുദം നേടിയാണ് സാകേത് ഉപരിപഠനത്തിന് കാലിഫോര്‍ണിയയില്‍ എത്തിയത്.
---- facebook comment plugin here -----






