Kerala
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് എക്‌സാം ഫലം പ്രസിദ്ധീകരിച്ചു
അവാര്‍ഡ് ദാനം ജനുവരി 22ന് നോളജ് സിറ്റിയില്‍
കോഴിക്കോട്| സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കേരളം, തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ്, സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 2025 നവംബര്‍ 29ന് നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് മെയിന്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്രിലിമിനറി, മെയിന്‍ എന്നീ രണ്ട് ഘട്ടങ്ങളിലാണ് പരീക്ഷ സംഘടിപ്പിച്ചത്. മൂന്നു മുതല്‍ 12 വരെ ക്ലാസുകളിലെ 122500 കുട്ടികള്‍ പ്രിലിമിനറി പരീക്ഷയില്‍ പങ്കെടുത്തു. ഈ പരീക്ഷയില്‍ 56 ശതമാനം മാര്‍ക്ക് സ്‌കോര്‍ ചെയ്തവര്‍ക്കാണ് മെയിന്‍ പരീക്ഷ സംഘടിപ്പിച്ചത്. മെയിന്‍ പരീക്ഷയില്‍ പങ്കെടുത്ത കുട്ടികളില്‍ 9520 കുട്ടികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി. ഒ.എം.ആര്‍. സാങ്കേതിക വിദ്യ ഉപയോഗിച്ചു നടത്തിയ പരീക്ഷയില്‍ 3200 സെന്ററുകളിലായി 3500 ഇന്‍വിജിലേറ്റര്‍മാരും 3200 ചീഫ് എക്‌സാമിനര്‍മാരും 220 ഡിവിഷന്‍ സൂപ്രണ്ടുമാരും പരീക്ഷ നടത്തിപ്പിന് നേതൃത്വം നല്‍കി.
കമ്പ്യൂട്ടറൈസ്ഡ് വാല്വേവേഷന്‍ സിസ്റ്റത്തില്‍ ഒരാഴ്ച കൊണ്ട് മൂല്യനിര്‍ണയം പൂര്‍ത്തീകരിച്ചു. കാരന്തൂര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ റാങ്ക് ജേതാക്കളുടെയും സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരുടെയും പേര് വിവരങ്ങള്‍ പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ് സാഹിബ്, എന്‍.അലി അബ്ദുല്ല, സിപി സൈതലവി മാസ്റ്റര്‍, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, ഇ.യഅ്ഖൂബ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, അസീസ് ഫൈസി കാട്ടുകുളങ്ങര, ഫസല്‍ മാസ്റ്റര്‍ മര്‍കസ്, അബ്ദുറഹ്മാന്‍ മദനി ജെപ്പു, മജീദ് കക്കാട് എന്നിവ ര്‍ സംബന്ധിച്ചു.
ജനറല്‍, ഇംഗ്ലീഷ് മീഡിയം, കര്‍ണാടക, ജി.സി.സി. എന്നീ നാല് യൂണിറ്റുകളിലായി 120 റാങ്ക് ജേതാക്കളുണ്ട്. ജനറല്‍, ഇംഗ്ലീഷ് മീഡിയം സെക്ഷനുകളില്‍ മൂന്നു മുതല്‍ 12 കൂടിയ ക്ലാസുകളിലെ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ക്കര്‍ഹരായ 60 പ്രതിഭകള്‍ക്കുള്ള സ്വര്‍ണ്ണ നാണയങ്ങളും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും അവാര്‍ഡുകളും 2026 ജനുവരി 22ന് വ്യാഴാഴ്ച മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടക്കുന്ന സ്മാര്‍ട്ട് ഇവന്റസില്‍ വിതരണം ചെയ്യും. കര്‍ണാടകയിലെയും ജി.സി.സി യിലെയും അവാര്‍ഡ്ദാനം പിന്നീട് സംഘടിപ്പിക്കും. കൂടുതല്‍ കുട്ടികളെ മത്സര പരീക്ഷയില്‍ പങ്കെടുപ്പിച്ച ജനറല്‍, ഇംഗ്ലീഷ് മീഡിയം മദ്‌റസകളില്‍ നിന്ന് നിശ്ചിത മാനദണ്ഡമനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്മാര്‍ട്ട് മദ്‌റസ, സ്മാര്‍ട്ട് മുഅല്ലിം അവാര്‍ഡുകള്‍ നല്‍കും.
അഞ്ചില്‍ കൂടുതല്‍ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ച മദ്‌റസകളിലെ അധ്യാപകരുടെ മികവ് പരിഗണിച്ച് അധ്യാപകര്‍ക്ക് സ്മാര്‍ട്ട് -എക്‌സ് അവാര്‍ഡുകളും നല്‍കും. വിദ്യാര്‍ത്ഥികളെയും, മുഅല്ലിംകളെയും, രക്ഷിതാക്കളെയും, സ്‌കൂള്‍/മദ്‌റസാ മാനേജ്‌മെന്റ് ഭാരവാഹികളെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു. റിസള്‍ട്ട് -WWW.SAMASTHA.IN എന്ന വെബ്‌സൈറ്റിലും, മദ്‌റസാ ലോഗിനിലും ലഭ്യമാണ്.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി കേന്ദ്ര തലത്തില്‍ റാങ്കിനര്‍ഹരായവര്‍ ജനറല്‍ സെക്ഷന്‍ മൂന്നാം ക്ലാസ്: ഒന്നാം റാങ്ക് – മുഹമ്മദ് ഹിശാം ടി, അല്‍ മദ്‌റസതുല്‍ ഹസനിയ്യ, കൂട്ടാവില്‍, മലപ്പുറം ഈസ്റ്റ് ജില്ല, രണ്ടാം റാങ്ക് – അസ്‌വ നസ്‌ല, നജാത്തുസ്വിബ്‌യാന്‍ മദ്‌റസ, അത്താണിക്കല്‍, മലപ്പുറം വെസ്റ്റ് ജില്ല, മൂന്നാം റാങ്ക്- ഹാദിയ ഖദീജ, ഹയാതുല്‍ ഇസ്‌ലാം, ചീക്കിലോട്, കോഴിക്കോട് ജില്ല.
നാലാം ക്ലാസ്: ഒന്നാം റാങ്ക് – മുഹമ്മദ് എം.കെ, സിറാജുല്‍ ഉലൂം സുന്നി മദ്‌റസ, ഉരുമ്പിയില്‍, കണ്ണൂര്‍ ജില്ല, രണ്ടാം റാങ്ക് – ഫാത്വിമ സഹ്‌റ എസ്.എസ്, താജുല്‍ ഉലമ മദ്‌റസ, കള്ളിക്കാട്, ആലപ്പുഴ ജില്ല, മൂന്നാം റാങ്ക്- മുഹമ്മദ് മാലിക്, സിറാജുല്‍ ഹുദാ മദ്‌റസ, മലമ്പുഴ, പാലക്കാട് ജില്ല.
അഞ്ചാം ക്ലാസ്: ഒന്നാം റാങ്ക് – ബര്‍സ കെ, അല്‍ മദ്‌റസതുല്‍ ഹികമിയ്യ, പയ്യനാട്, മലപ്പുറം ഈസ്റ്റ് ജില്ല, രണ്ടാം റാങ്ക് – മുഹമ്മദ് ഹസീബ് ബി.കെ, സിറാജുല്‍ ഹുദാ മദ്‌റസ, ഹിദായത്ത് നഗര്‍, കാസര്‍കോട് ജില്ല, മൂന്നാം റാങ്ക്- മുഹമ്മദ് ഇസ്മാഈല്‍, ജൗഹരിയ്യ ബോര്‍ഡിംഗ്, ഏഴിപുറം, തിരുവനന്തപുരം ജില്ല.
ആറാം ക്ലാസ്: ഒന്നാം റാങ്ക് – ഫാത്വിമ ഫെസ്‌ലിന്‍ ജന്ന, നജാതുല്‍ ഇസ്‌ലാം മദ്‌റസ, മക്കോട്, കാസര്‍കോട് ജില്ല, രണ്ടാം റാങ്ക് – മുഹമ്മദ് അമാന്‍ എം, ഖാദിമുല്‍ ഇസ്‌ലാം സുന്നി മദ്‌റസ, വട്ടിപ്രം, കണ്ണൂര്‍ ജില്ല, മൂന്നാം റാങ്ക്- ഫാത്വിമ ശിദ കെ, ഹയാതുല്‍ ഇസ്‌ലാം മദ്‌റസ, ദേവര്‍കുളം, പാലക്കാട് ജില്ല.
ഏഴാം ക്ലാസ്: ഒന്നാം റാങ്ക് – ഹന്ന ഫാത്വിമ ടി, ബദ്‌രിയ്യ സുന്നി മദ്‌റസ, എക്കപറമ്പ്, മലപ്പുറം ഈസ്റ്റ് ജില്ല, രണ്ടാം റാങ്ക് – മുഹമ്മദ് സി.കെ, താജുല്‍ ഹുദാ സുന്നി മദ്‌റസ, അട്ടത്തോട്, മലപ്പുറം വെസ്റ്റ് ജില്ല, മൂന്നാം റാങ്ക്- മുഹമ്മദ് നബ്ഹാന്‍ ആര്‍, ഹയാതുല്‍ ഇസ്‌ലാം മദ്‌റസ, ചീക്കിലോട്, കോഴിക്കോട് ജില്ല.
എട്ടാം ക്ലാസ്: ഒന്നാം റാങ്ക് – മിന്‍ഹ ഫാത്വിമ, തന്‍വീറുസ്വിബ്‌യാന്‍ മദ്‌റസ, വാണിമേല്‍, കോഴിക്കോട് ജില്ല, രണ്ടാം റാങ്ക് – മര്‍യം ഹന്ന കെ.എന്‍, നൂറുല്‍ ഹുദാ മദ്‌റസ, മേലെ തൈക്കാവ്, എറണാകുളം ജില്ല, മൂന്നാം റാങ്ക്- മുഹമ്മദ് സുധീര്‍ ഹുസൈന്‍, ഹിദായതുല്‍ ഇസ്‌ലാം മദ്‌റസ, പന്‍ഹാല്‍ പാറപ്പുറം, തൃശൂര്‍ ജില്ല.
ഒമ്പതാം ക്ലാസ്: ഒന്നാം റാങ്ക് – സഫ്‌ന, മുറബ്ബില്‍ വില്‍ദാന്‍, തമല്ലാകല്‍, ആലപ്പുഴ ജില്ല, രണ്ടാം റാങ്ക് – ആയിഷ മിന്‍ഹ, ഹയാതുല്‍ ഇസ്‌ലാം മദ്‌റസ, ചീക്കിലോട്, കോഴിക്കോട് ജില്ല, മൂന്നാം റാങ്ക്- ഫാത്വിമ റബീഅ, ഹിദായതുല്‍ ഇസ്‌ലാം അല്‍ ഹുദ, കല്ലന്തോട്, കോഴിക്കോട് ജില്ല.
പത്താം ക്ലാസ്:ഒന്നാം റാങ്ക് – നജ ഫാത്വിമ സി, അല്‍ ഹുദാ സുന്നി മദ്‌റസ, കുന്നളംചാലില്‍, വയനാട് ജില്ല, രണ്ടാം റാങ്ക് – ആമിന നജ സി, മനാറുല്‍ ഇസ്‌ലാം മദ്‌റസ, ചീരക്കുഴി, മലപ്പുറം ഈസ്റ്റ് ജില്ല, മൂന്നാം റാങ്ക്- ഫിസ ഫാത്വിമ പി, ബുസ്താനുല്‍ ഉലൂം മദ്‌റസ, കാരിമുക്ക്, മലപ്പുറം ഈസ്റ്റ് ജില്ല.
പതിനൊന്നാം ക്ലാസ് :്ഒന്നാം റാങ്ക് – ഐഷ ഹിബ പി.കെ, മദ്‌റസതുല്‍ ഇസ്ആദ്, തെന്നല വെസ്റ്റ്, മലപ്പുറം വെസ്റ്റ് ജില്ല, രണ്ടാം റാങ്ക് – ഹലീമത് അംന, ലത്തീഫിയ്യ സെക്കണ്ടറി മദ്‌റസ, ശിറിയകുന്നില്‍, കാസര്‍കോട് ജില്ല, മൂന്നാം റാങ്ക്- ഫാത്വിമ ഹന്ന പി.കെ, സി.എം.വി.എസ് സെക്കണ്ടറി മദ്‌റസ, പെരുവയല്‍ കല്ലേരി, കോഴിക്കോട് ജില്ല.
പന്ത്രണ്ടാം ക്ലാസ്: ഒന്നാം റാങ്ക് – ആയിഷ രിഫ കെ.കെ, മദ്‌റസതുല്‍ ഫത്താഹ്, പയ്യടിമീത്തല്‍, കോഴിക്കോട്, രണ്ടാം റാങ്ക് – ഫാത്വിമ നിയ എം, ഖാദിസിയ്യ സുന്നി മദ്‌റസ, കെ. പുരം, മലപ്പുറം വെസ്റ്റ് ജില്ല, മൂന്നാം റാങ്ക്- ഫാത്വിമ ഫര്‍ഹ, ഖാദിസിയ്യ സുന്നി മദ്‌റസ, കെ. പുരം, മലപ്പുറം വെസ്റ്റ് ജില്ല.



