Kerala
കേരള സ്റ്റോറി-2: ടീസര്‍ വേണമെങ്കില്‍ പിന്‍വലിക്കാമെന്ന് നിര്‍മാതാക്കള്‍; ട്രെയിലറും പിന്‍വലിക്കണമെന്ന് ഹരജിക്കാര്‍
സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളള ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
കൊച്ചി | വിവാദമായ ‘കേരള സ്റ്റോറി-2’ന്റെ ടീസര്‍ വേണമെങ്കില്‍ പിന്‍വലിക്കാമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. എന്നാല്‍, ട്രെയിലറും പിന്‍വലിക്കണമെന്ന് ഹരജിക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളള ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
സിനിമയിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഹരജിക്കാരുടെയും കേരള ജനതയുടെയും ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വാദപ്രതിവാദം കേള്‍ക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു. ‘കേരള സ്റ്റോറി എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്. ‘ട്രൂ സ്റ്റോറിയാണ് എന്ന് പറയുന്നുമുണ്ട്. ഇത് ആളുകളെ സിനിമ കാണാന്‍ പ്രേരിപ്പിക്കും. സിനിമ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതെന്ന് പറയുന്നത് ശരിയല്ലെന്നും കേരളത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.
ഒരു പ്രദേശത്തെ ജനതയെയാകെ സിനിമയില്‍ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണെന്നും കേരളം വര്‍ഗീയതയുടെയും മതപരിവര്‍ത്തനത്തിന്റെയും നാടാണെന്ന് പ്രചരിപ്പിക്കാനാണ് ശ്രമമെന്നും ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. ഹരജിയില്‍ സെന്‍സര്‍ബോര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു.


