Connect with us

International

വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ നിയന്ത്രണങ്ങള്‍; ഇസ്‌റാഈല്‍ നടപടിയെ ശക്തമായി അപലപിച്ച് ലോക രാഷ്ട്രങ്ങള്‍

സഊദി അറേബ്യ, പതിനെട്ട് സൗഹൃദ രാജ്യങ്ങള്‍, അറബ് ലീഗ്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍ (OIC) എന്നിവയാണ് അപലപിച്ചത്.

Published

|

Last Updated

റിയാദ് | വെസ്റ്റ് ബാങ്കിനു മേല്‍ നിയമവിരുദ്ധമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഇസ്‌റാഈല്‍ നടപടിയെ സഊദി അറേബ്യ, പതിനെട്ട് സൗഹൃദ രാജ്യങ്ങള്‍, അറബ് ലീഗ്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍ (OIC) എന്നിവ ശക്തമായി അപലപിച്ചു.

സഊദി അറേബ്യ, ബ്രസീല്‍, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഐസ്ലന്‍ഡ്, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഈജിപ്ത്, ജോര്‍ദാന്‍, ലക്‌സംബര്‍ഗ്, നോര്‍വേ, ഫലസ്തീന്‍, പോര്‍ച്ചുഗല്‍, ഖത്വര്‍, സ്ലോവേനിയ, സ്‌പെയിന്‍, സ്വീഡന്‍, തുര്‍ക്കി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് പ്രസ്താവന പുറപ്പെടുവിച്ചത്

19 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും അറബ് ലീഗിന്റെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്റെയും സെക്രട്ടറി ജനറല്‍മാരും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍, ഫലസ്തീന്‍ ഭൂമിയിലെ കൈയേറ്റം, നിയമവിരുദ്ധ കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തല്‍ തുടങ്ങിയ ഇസ്‌റാഈലി നടപടികളെ അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്നാണ് വിശേഷിപ്പിച്ചത്.

ഇസ്‌റാഈലിന്റെ നിയമവിരുദ്ധ കുടിയേറ്റങ്ങളും തീരുമാനങ്ങളും, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍, 2024 ലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപദേശക അഭിപ്രായം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് വ്യക്തമാണ്. പുതിയ തീരുമാനങ്ങള്‍, ഭൂമിയിലെ യാഥാര്‍ഥ്യത്തെ മാറ്റാനും അസ്വീകാര്യമായ യഥാര്‍ഥ അധിനിവേശം മുന്നോട്ട് കൊണ്ടുപോകാനും ലക്ഷ്യമിടുന്ന വ്യക്തമായ ഒരു പാതയുടെ ഭാഗമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്‌റാഈല്‍ നീക്കങ്ങള്‍, ഗാസക്കുള്ള 20 പോയിന്റ് പദ്ധതി ഉള്‍പ്പെടെ മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കും വേണ്ടിയുള്ള നിരന്തരമായ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും പ്രാദേശിക സംയോജനത്തിന്റെ അര്‍ഥവത്തായ സാധ്യതയെ ഭീഷണിപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രിമാരും അറബ് ലീഗ്, ഒ ഐ സി മേധാവികളും പ്രസ്താവിച്ചു. ‘ഇസ്‌റാഈല്‍ സര്‍ക്കാറിന്റെ നടപടികള്‍ ഉടനടി പിന്‍വലിക്കണമെന്നും, അന്താരാഷ്ട്ര ബാധ്യതകളെ മാനിക്കണമെന്നും, അധിനിവേശ ഫലസ്തീന്‍ പ്രദേശത്തിന്റെ നിയമപരവും ഭരണപരവുമായ പദവിയില്‍ സ്ഥിരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest