National
ശ്വാസംമുട്ടി ഡല്‍ഹി, വായുനിലവാരം 459 വരെയെത്തി; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ശക്തമായ മൂടല്‍മഞ്ഞ് കാരണം കാഴ്ചാ പരിധി പൂജ്യത്തിനടുത്തേക്ക് താഴ്ന്നു. തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി.
ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍. തിങ്കളാഴ്ച രാവിലെ വായുനിലവാര സൂചിക 400നു മുകളിലെത്തി. പലയിടത്തും എ ക്യൂ ഐ 450ന് മുകളിലാണ്. ഇതോടൊപ്പം ശക്തമായ മൂടല്‍മഞ്ഞും അനുഭവപ്പെട്ടു. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വായുനിലവാരം ശരാശരി എ ക്യൂ ഐ 403 ആയി ഉയര്‍ന്നു. ആനന്ദ് വിഹാറില്‍ വായുനിലവാരം 459 വരെ എത്തി. ഐടിഒ (400), ചാന്ദ്നി ചൗക്ക് (423) എന്നിവിടങ്ങളിലും വായുനിലവാരം അപകടകരമായ നിലയിലാണ്.
ശക്തമായ മൂടല്‍മഞ്ഞ് കാരണം കാഴ്ചാ പരിധി പൂജ്യത്തിനടുത്തേക്ക് താഴ്ന്നു. തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി. 120ലധികം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. നിരവധി വിമാനങ്ങള്‍ വൈകി. ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലിനീകരണവും കടുത്ത തണുപ്പും കാരണം നോയിഡയിലെ സ്‌കൂളുകള്‍ക്ക് ജനുവരി ഒന്ന് വരെ അവധി പ്രഖ്യാപിച്ചു.



