Connect with us

Kerala

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രആരോഗ്യമന്ത്രി ഇന്ന് കേരളത്തില്‍

മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘവുമായി ചര്‍ച്ച നടത്തും

Published

|

Last Updated

തിരുവനന്തപുരം | കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കേരളത്തില്‍ ഇപ്പോഴും തുടരുന്ന രൂക്ഷവ്യാപനം അവലോകനം ചെയ്യാന്‍ കേന്ദ്രആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് തലസ്ഥാനത്ത് എത്തും. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്ര സംഘം ചര്‍ച്ച നടത്തും.

ഉച്ചക്ക് ശേഷം 2.30 മുതല്‍ നാലു വരെയാണു ചര്‍ച്ച. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇവര്‍ ശേഖരിച്ച ആരോഗ്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും കേന്ദ്രമന്ത്രി സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തുക.
ഉച്ചക്ക് 12.50നു തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി കോവിഡ് അവലോകന യോഗത്തിനു ശേഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ഓഫീസ് സന്ദര്‍ശിക്കും. എച്ച് എല്‍ എല്ലിന്റെ അവലോകന യോഗത്തിലും കേന്ദ്രമന്ത്രി പങ്കെടുക്കും. തുടര്‍ന്നു തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിക്കും. രാത്രി 8.30നു കേന്ദ്രമന്ത്രിയും സംഘവും മടങ്ങും.

 

 

Latest