Ongoing News
അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യക്ക് തിരിച്ചടിയായി കൊവിഡ് വ്യാപനം, ആറുപേര്‍ പോസിറ്റീവ്

ന്യൂഡല്‍ഹി | അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടിയായി കൊവിഡ് വ്യാപനം. ടീമംഗങ്ങളില്‍ ആറുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നായകന്‍ യാഷ് ധുല്‍, ഉപ നായകന്‍ ഷെയ്ഖ് റഷീദ് എന്നിവരുള്‍പ്പെടെയാണ് രോഗബാധിതരായി ഐസൊലേഷനില്‍ കഴിയുന്നത്. ധുലും ഷെയ്ഖ് റഷീദും കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിനെതിരെ കളിച്ച ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നില്ല.
ആരാധ്യ യാദവ്, വാസു വാറ്റ്‌സ്, മാനവ് പ്രകാശ്, സിദ്ധാര്‍ഥ് യാദവ് എന്നിവരാണ് ഐസൊലേഷനില്‍ പ്രവേശിച്ച മറ്റ് താരങ്ങള്‍. 17 പേരാണ് ഇന്ത്യന്‍ ക്യാമ്പില്‍ ഉള്ളത്. ഇതില്‍ ആറുപേര്‍ കൊവിഡിന്റെ പിടിയിലായതോടെ കളത്തിലിറങ്ങാന്‍ കൃത്യം 11 പേര്‍ മാത്രമാണുള്ളത്. ഒരാള്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിയുണ്ടായാല്‍ ജനുവരി 22ന് ഉഗാണ്ടക്കെതിരായ മത്സരത്തിനിറങ്ങാന്‍ ടീമിന് കഴിയില്ല.
---- facebook comment plugin here -----