Connect with us

maharashtra crisis

ഉദ്ധവിന്റെ ദൂതന്മാര്‍ ഷിന്‍ഡെയെ കണ്ടു; ഫോണില്‍ സംസാരിച്ചു

ബി ജെ പിയുമായി സഖ്യമുണ്ടാക്കി സംസ്ഥാനം ഭരിക്കണമെന്ന ആവശ്യമാണ് ഷിന്‍ഡെ മുന്നോട്ടുവെച്ചത്.

Published

|

Last Updated

മുംബൈ | ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ദൂതന്മാര്‍ കണ്ടു. എന്‍ സി പി, കോണ്‍ഗ്രസ് കക്ഷികളെ ഒഴിവാക്കി ബി ജെ പിയുമായി സഖ്യമുണ്ടാക്കി സംസ്ഥാനം ഭരിക്കണമെന്ന ആവശ്യമാണ് ഷിന്‍ഡെ മുന്നോട്ടുവെച്ചത്. 21 സേനാ എം എല്‍ എമാരുമായി ഗുജറാത്തിലെ സൂറത്തില്‍ ആഡംബര ഹോട്ടലിലാണ് ഷിന്‍ഡെ കഴിയുന്നത്.

ഇവിടെയെത്തിയാണ് ഉദ്ധവിന്റെ ദൂതന്മാര്‍ അദ്ദേഹത്തെ കണ്ടത്. തീരുമാനം പുനഃപരിശോധിച്ച് മടങ്ങിവരണമെന്ന ഉദ്ധവിന്റെ സന്ദേശം അദ്ദേഹത്തിന് കൈമാറി. ഷിന്‍ഡെ ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല.

ഇന്ന് വൈകുന്നേരം രണ്ട് മണിക്കൂറോളമാണ് ഉദ്ധവിന്റെ ദൂതന്മാര്‍ ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തിയത്. ദൂതന്മാരിലൊരാളായ മിളിന്ദ് നര്‍വേകറുടെ ഫോണില്‍ ഷിന്‍ഡെ ഉദ്ധവുമായി പത്ത് മിനുട്ട് സംസാരിച്ചിട്ടുണ്ട്.