Connect with us

Uae

യു എ ഇ പ്രസിഡന്റ് തുർക്കിയിൽ

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വാണിജ്യ സാംസ്‌കാരിക ബന്ധം വികസിപ്പിക്കുന്നതിന് സന്ദർശനം ഉപകാരപ്പെടും.

Published

|

Last Updated

അബൂദബി| തുർക്കി പ്രസിഡന്റ്റജബ് ത്വയ്യിബ് ഉർദുഗാന്റെ ക്ഷണപ്രകാരം യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ ഔദ്യോഗിക സന്ദർശനത്തിന് അങ്കാറയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വാണിജ്യ സാംസ്‌കാരിക ബന്ധം വികസിപ്പിക്കുന്നതിന് സന്ദർശനം ഉപകാരപ്പെടും.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്‌പെഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ, യു എ ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്്നൂൻ അൽ നഹ്്യാൻ, സുപ്രീം കൗൺസിൽ ഫോർ നാഷണൽ സെക്യൂരിറ്റിയുടെ സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ശംസി, വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ ബിൻ അഹ്്മദ് അൽ ജാബർ, നിക്ഷേപ മന്ത്രി മുഹമ്മദ് ഹസ്സൻ അൽ സുവൈദി, പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ബിൻ ഫാദിൽ അൽ മസ്‌റൂഇ, സഹമന്ത്രി ശൈഖ് ശഖ്ബൂത്ത് ബിൻ നഹ്്യാൻ അൽ നഹ്്യാൻ, സഹമന്ത്രി ഖലീഫ ശഹീൻ അൽ മുർറ്, പ്രസിഡന്റിന്റെ തന്ത്രപരമായ ഗവേഷണ, നൂതന സാങ്കേതിക കാര്യ ഉപദേഷ്ടാവ് ഫൈസൽ അബ്ദുൽ അസീസ് അൽ ബന്നായ് തുടങ്ങി നിരവധി ഉന്നത വ്യക്തിത്വങ്ങൾ പ്രസിഡന്റിനെ അനുഗമിച്ചു.
---- facebook comment plugin here -----

Latest