Uae
പിന്തുണ അറിയിച്ച് യു എ ഇ പ്രസിഡന്റ് ദോഹയിൽ
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ക്ഷണപ്രകാരമാണ് യു എ ഇ പ്രസിഡന്റ്ദോഹയിലെത്തിയത്.

അബൂദബി|ഖത്വറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്റാഈൽ നടത്തിയ ആക്രമണത്തിന് പിന്നാലെ യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ ഖത്വർ സന്ദർശിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ക്ഷണപ്രകാരമാണ് യു എ ഇ പ്രസിഡന്റ്ദോഹയിലെത്തിയത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശൈഖ് മുഹമ്മദിനെയും അദ്ദേഹത്തോടൊപ്പമുള്ള സംഘത്തെയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി, ഉപപ്രധാനമന്ത്രി ശൈഖ് ജാസിം ബിൻ ഹമദ് അൽ താനി, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്‌മാൻ അൽ താനി എന്നിവർ ചേർന്ന് സ്വീകരിച്ചു.
ദുബൈ കിരീടാവകാശിയും യു എ ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അടക്കം പ്രമുഖർ ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.
---- facebook comment plugin here -----