Kerala
തിരുവനന്തപുരത്ത് എന്‍ ഡി എയില്‍ ഭിന്നത; ബി ഡി ജെ എസ് ഒറ്റക്കു മത്സരിക്കും
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് എന്‍ ഡി എയിലെ ഭിന്നത പുറത്തുവന്നത്
തിരുവനന്തപുരം | തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി ഡി ജെ എസ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. ബി ജെ പി മുന്നണി മര്യാദ പാലിച്ചില്ലെന്ന് ആരോപിച്ച് നാളെ 20 സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും എന്നാണ് ബി ഡി ജെ എസ് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് എന്‍ ഡി എയിലെ ഭിന്നത പുറത്തുവന്നത്. ആദ്യഘട്ടത്തില്‍ 67 സ്ഥാനാര്‍ഥികളെയാണ് ബി ജെ പി പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡില്‍ മുന്‍ ഡി ജി പി ആര്‍ ശ്രീലേഖ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കും. പാളയത്ത് മുന്‍ കായിക താരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായ പദ്മിനി തോമസും വി വി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും മത്സരിക്കും.
ഭരിക്കാന്‍ ഒരു അവസരമാണ് ബി ജെ പി ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അഴിമതി രഹിത അനന്തപുരി അതാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.


