Connect with us

Kerala

കെ സുധാകരനെ മാറ്റിയത് സുധാകരന്‍ ഉള്‍പ്പെടുന്ന സമുദായത്തിനെതിരായ നീക്കം: ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ

ആരോഗ്യപ്രശ്‌നങ്ങളുടെ പേരിലാണ് സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത്. എന്നാല്‍ ദേശീയ അധ്യക്ഷനേക്കാള്‍ ആരോഗ്യം സുധാകരനുണ്ട്

Published

|

Last Updated

എറണാകുളം | കെ സുധാകരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് സുധാകരന്‍ ഉള്‍പ്പെടുന്ന സമുദായത്തിനെതിരായ നീക്കമാണെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. കേരളത്തിലെ ഭരണം ചില പ്രത്യേക സമുദായങ്ങളുടെ വൃത്തത്തില്‍ ചുറ്റിക്കറങ്ങുകയാണെന്നും കെ സുധാകരന്‍ പ്രതിനിധീകരിക്കുന്ന സമുദായം മുച്ചൂടും തഴയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങളുടെ പേരിലാണ് സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത്. എന്നാല്‍ ദേശീയ അധ്യക്ഷനേക്കാള്‍ ആരോഗ്യം സുധാകരനുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം തഴയപ്പെട്ടതെന്ന് ചിന്തിക്കേണ്ടതുണ്ടതുണ്ടെന്നും കേരളത്തിലെ ഭരണം ചില പ്രത്യേക സമുദായങ്ങളുടെ വൃത്തത്തില്‍ ചുറ്റിക്കറങ്ങുന്നുവെന്നും ശിവഗിരി മഠാധിപതി കൂട്ടിച്ചേര്‍ത്തു.കെ. സുധാകരന്‍ പങ്കെടുത്ത പരിപാടിയിലാണ് ശിവഗിരി മഠാധിപതിയുടെ കോണ്‍ഗ്രസ് വിമര്‍ശനം.

കോണ്‍ഗ്രസ്സില്‍ രണ്ടോ മൂന്നോ നേതാക്കളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും നാലുവര്‍ഷം മുന്‍പ് രാഹുല്‍ഗാന്ധി ശിവഗിരിയില്‍ എത്തിയപ്പോള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. കെ ബാബു മാത്രമായിരുന്നു സമുദായത്തില്‍ നിന്ന് എം എല്‍ എ ആയി ഉണ്ടായിരുന്നത്. ഒരു വാര്‍ഡില്‍ പോലും ഈ സമുദായത്തെ മത്സരിക്കാന്‍ അനുവദിക്കുന്നില്ല എന്ന പരാതി ശിവഗിരി മഠത്തില്‍ എത്തുന്നുണ്ട്. എല്ലാ സമുദായത്തിനും അര്‍ഹതപ്പെട്ടത് നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസ് ഇനിയും പിന്തള്ളപ്പെടുമെന്ന് സംശയം വേണ്ടെന്നും ശിവഗിരി മഠാധിപതി പറഞ്ഞു.

 

Latest