Connect with us

Saudi Arabia

അറ്റകുറ്റപ്പണി; ത്വാഇഫിലെ അല്‍-ഹാദ റോഡ് മൂന്ന് ദിവസത്തേക്ക് അടച്ചിടും

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഉയര്‍ന്ന സുരക്ഷയും ഗുണനിലവാരം മെച്ചപ്പെടുത്തുകയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്

Published

|

Last Updated

ത്വാഇഫ്  | പതിവ് റോഡ് അറ്റകുറ്റപ്പണികള്‍ക്കായി നവംബര്‍ 10 മുതല്‍ 12 വരെ അല്‍-ഹാദ പര്‍വത ചുരം റോഡ് രാവിലെ 9:00 മുതല്‍ വൈകുന്നേരം 6:00 വരെ ഇരു ദിശകളിലേക്കും അടച്ചിടുമെന്ന് റോഡ് സുരക്ഷാ സ്പെഷ്യല്‍ ഫോഴ്സ് ഫോര്‍ റോഡ് സെക്യൂരിറ്റി അറിയിച്ചു.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഉയര്‍ന്ന സുരക്ഷയും ഗുണനിലവാരം മെച്ചപ്പെടുത്തുകയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത് .പര്‍വ്വത മേഖലയിലൂടെ വാഹനമോടിക്കുന്നവര്‍ക്ക് സുരക്ഷിതവും സുഗമവുമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാകുകയാണ് ലക്ഷ്യമിടുന്നതെന്ന് റോഡ്‌സ് ജനറല്‍ അതോറിറ്റി (ആര്‍ജിഎ) അറിയിച്ചു

 

Latest