Saudi Arabia
തീവ്രവാദ കുറ്റകൃത്യം; സഊദിയില്‍ രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി
കീഴ്‌കോടതി വിധി സൂപ്രീം കോടതി ശരിവെക്കുകയും രാജകീയ ഉത്തരവ് വരികയും ചെയ്ത പശ്ചാത്തലത്തിലാണ് ശിക്ഷ നടപ്പാക്കിയത്
റിയാദ് \ സഊദി അറേബ്യയില്‍ തീവ്രവാദ കുറ്റകൃത്യങ്ങളില്‍ പ്രതികളായ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ആരാധനാലയങ്ങള്‍, സുരക്ഷാ ആസ്ഥാനങ്ങള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. സ്വദേശി പൗരന്മാരായ ഫഹദ് ബിന്‍ അലി ബിന്‍ അബ്ദുല്‍ അസീസ് അല്‍-വാഷിലും , അബ്ദുല്‍റഹ്മാന്‍ ബിന്‍ ഇബ്രാഹിം ബിന്‍ മുഹമ്മദ് അല്‍-മന്‍സൂര്‍ എന്നിവരുടെ വധ ശിക്ഷയാണ് നടപ്പിലാക്കിയത്
ഇവര്‍ ആയുധങ്ങള്‍ കൈവശം വയ്ക്കുകയും സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുകയും ,നിരവധി തീവ്രവാദ ഘടകങ്ങള്‍ക്ക് അഭയം നല്‍കുകയും, രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭീഷണിയായ വിദേശ ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി
പ്രതികളെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തില്‍ കുറ്റം തെളിയുകയും കീഴ്‌കോടതി വിധി സൂപ്രീം കോടതി ശരിവെക്കുകയും രാജകീയ ഉത്തരവ് വരികയും ചെയ്ത പശ്ചാത്തലത്തിലാണ് ശിക്ഷ നടപ്പാക്കിയത്





