Ongoing News
ഗസ്സ മുനമ്പിലെ ഫലസ്തീന്‍ ജനതക്ക് സഹായ ഹസ്തം; സഊദിയുടെ 72-ാമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെത്തി
ഭക്ഷണ കൊട്ടകള്‍, ഷെല്‍ട്ടര്‍ കിറ്റുകള്‍, ഇലക്ട്രിക് വീല്‍ചെയറുകള്‍ എന്നിവയാണ് 72-ാമത് ദുരിതാശ്വാസ വിമാനത്തില്‍ എത്തിച്ചിരിക്കുന്നത്
കൈറോ/റിയാദ് | ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസമായി സഊദി അറേബ്യ, സഊദി പ്രതിരോധ മന്ത്രാലയത്തിന്റെയും ഈജിപ്തിലെ സഊദി എംബസിയുടെയും ഏകോപനത്തോടെ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ 72-ാമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെ അല്‍ -അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി
ഭക്ഷണ കൊട്ടകള്‍, ഷെല്‍ട്ടര്‍ കിറ്റുകള്‍, ഇലക്ട്രിക് വീല്‍ചെയറുകള്‍ എന്നിവയാണ് 72-ാമത് ദുരിതാശ്വാസ വിമാനത്തില്‍ എത്തിച്ചിരിക്കുന്നത്. പ്രത്യേക ട്രക്കുകളില്‍ ഗസ്സ മുനമ്പില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ മേല്‍ നോട്ടത്തില്‍ എത്തിച്ച് നല്‍കും
ഗസ്സയിലെ ദുഷ്‌കരമായ ജീവിത സാഹചര്യങ്ങളും മാനുഷിക പ്രതിസന്ധിയും ലഘൂകരിക്കുന്നതിന് കെഎസ്റിലീഫ് വഴി സഊദി നല്‍കുന്ന പിന്തുണയുടെ ഭാഗമായാണ് സഹായം.കെഎസ്റിലീഫിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായി 7,655 ടണ്ണിലധികം ഭക്ഷണം, മെഡിക്കല്‍ സപ്ലൈസ്, ഷെല്‍ട്ടര്‍ വസ്തുക്കള്‍ 71 വിമാനങ്ങളും എട്ട് കപ്പലുകളിലുമായി എത്തിച്ച് നല്‍കിയിട്ടുണ്ട്
ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിക്ക് 20 ആംബുലന്‍സുകളും,ഗസ്സ മുനമ്പില്‍ ദുരിതാശ്വാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി കെഎസ് റിലീഫ് അന്താരാഷ്ട്ര സംഘടനകളുമായി 90.35 മില്യണ്‍ ഡോളറിന്റെ കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്





