International
പതിമൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷം ആദ്യത്തെ റഷ്യന്‍ ചരക്ക് ട്രെയിന്‍ ഇറാനില്‍
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിലെ ഒരു പ്രധാന നാഴികക്കല്ലാണെന്നും മധ്യേഷ്യയിലൂടെ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പതിവ് റെയില്‍ സര്‍വീസിന്റെ തുടക്കമാണെന്നാണ് ഇരു രാജ്യങ്ങളും പുതിയ സര്‍വ്വീസിനെ വിശേഷിപ്പിച്ചത്
മോക്സോ/ടെഹ്റാന്‍ | റഷ്യയും ഇറാനും തമ്മിലുള്ള വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആദ്യ റഷ്യന്‍ ചരക്ക് ട്രെയിന്‍ പതിമൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷം ഇറാന്‍് തലസ്ഥാനമായ ടെഹ്റാനടുത്തുള്ള ആപ്രിന്‍ ഡ്രൈ പോര്‍ട്ടില്‍ എത്തിചേര്‍ന്നു
കടലാസ്, പള്‍പ്പ്, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വഹിച്ചുള്ള അറുപത്തി രണ്ട് കണ്ടെയ്നറുകള്‍ റഷ്യ, കസാക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെ 4,000 കിലോമീറ്ററിലധികം ദൂരം പന്ത്രണ്ട് ദിവസം സഞ്ചരിച്ച്, തുര്‍ക്ക്‌മെനിസ്ഥാനിലെ ഇഞ്ചെ-ബോറൂണ്‍ അതിര്‍ത്തി ക്രോസിംഗ് വഴിയാണ് ചരക്ക് ട്രെയിന്‍ ഇറാനില്‍ പ്രവേശിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിലെ ഒരു പ്രധാന നാഴികക്കല്ലാണെന്നും മധ്യേഷ്യയിലൂടെ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പതിവ് റെയില്‍ സര്‍വീസിന്റെ തുടക്കമാണെന്നാണ് ഇരു രാജ്യങ്ങളും പുതിയ സര്‍വ്വീസിനെ വിശേഷിപ്പിച്ചത്
അയല്‍രാജ്യങ്ങളുമായും കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സിലെ (സിഐഎസ്) അംഗങ്ങളുമായും മെച്ചപ്പെട്ട ഏകോപനത്തിലൂടെ കയറ്റുമതി, ഇറക്കുമതി, ഗതാഗതം എന്നിവയ്ക്കുള്ള ഒരു പ്രാദേശിക കേന്ദ്രമായി ഇറാന്‍ സ്വയം സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നുവെന്നും,റഷ്യയില്‍ നിന്നുള്ള കണ്ടെയ്നര്‍ ട്രെയിന്‍ സര്‍വ്വീസ് ഓരോ 10 ദിവസത്തിലൊരിക്കല്‍ ഇറാനില്‍ എത്തുമെന്നും,ചരക്ക് സര്‍വ്വീസുകളുടെ സേവനങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഇറാനിയന്‍ റെയില്‍വേ ഓര്‍ഗനൈസേഷന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മൊര്‍ട്ടെസ ജാഫാരി പറഞ്ഞു





