Connect with us

Saudi Arabia

ശാസ്ത്ര-സാങ്കേതിക മികവുകള്‍ക്ക് വേദിയൊരുക്കി 'നോട്ടെക് 2025' നവംബര്‍ 14-ന് ജിദ്ദയില്‍; മുന്നോടിയായി 'ടീച്ച് ലൂം' അധ്യാപക സംഗമം സംഘടിപ്പിച്ചു

2018-ല്‍ തുടക്കം കുറിച്ച ഈ സാങ്കേതികോത്സവം, പ്രവാസലോകത്തെ വളര്‍ന്നുവരുന്ന ശാസ്ത്ര പ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വലിയൊരു വേദിയാണ് ഒരുക്കുന്നത്.

Published

|

Last Updated

ജിദ്ദ |  വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ശാസ്ത്ര-സാങ്കേതിക രംഗത്തെ മികവുകളും സര്‍ഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) സൗദി വെസ്റ്റ് നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് ‘നോട്ടെക്, നോളജ് ആന്‍ഡ് ടെക്നോളജി എക്സ്പോ’ നവംബര്‍ 14-ന് ജിദ്ദയില്‍ നടക്കും. 2018-ല്‍ തുടക്കം കുറിച്ച ഈ സാങ്കേതികോത്സവം, പ്രവാസലോകത്തെ വളര്‍ന്നുവരുന്ന ശാസ്ത്ര പ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വലിയൊരു വേദിയാണ് ഒരുക്കുന്നത്.

എക്സ്പോയുടെ മുന്നോടിയായി ജിദ്ദയിലെ വിവിധ സ്‌കൂളുകളിലെ സയന്‍സ് അധ്യാപകര്‍ക്കായി ‘ടീച്ച് ലൂം’ (Teach Loom) എന്ന പേരില്‍ പ്രത്യേക സംഗമം സംഘടിപ്പിച്ചു. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന നിര്‍മ്മിത ബുദ്ധി (AI) ടൂളുകളെ പരിചയപ്പെടുത്തിക്കൊണ്ട് റിയാസ് കൊല്ലം ക്ലാസിന് നേതൃത്വം നല്‍കി.
സൈദലവി മാസ്റ്റര്‍ (ഇന്ത്യന്‍ എമ്പസി സ്‌കൂള്‍) അധ്യക്ഷത വഹിച്ച സംഗമത്തില്‍ ഉമൈര്‍ മുണ്ടോളി സ്വാഗതവും ഫസീന്‍ അഹ്മദ് ആമുഖ പ്രഭാഷണവും നടത്തി. മന്‍സൂര്‍ ചുണ്ടമ്പറ്റ കീനോട്ട് അവതരിപ്പിച്ചു.വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍ സംവദിച്ചു. ചടങ്ങില്‍ നൗഫല്‍ മുസ്ല്യാര്‍, ആഷിഖ് ഷിബിലി എന്നിവര്‍ സന്നിഹിതരായിരുന്നു. ശബീറലി തങ്ങള്‍ നന്ദി രേഖപ്പെടുത്തി.

 

Latest