Connect with us

Ongoing News

2026 ലെ ഹജ്ജ് കരാറില്‍ ഇന്ത്യയും സഊദിയും ഒപ്പ് വെച്ചു

175,025 ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ഹജ്ജ് ക്വാട്ട ഉറപ്പാക്കി

Published

|

Last Updated

മക്ക |  2026 ലെ ഹജ്ജ് കരാറില്‍ ഇന്ത്യയും സഊദി അറേബ്യയും ഒപ്പ് വെച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ,സഊദി ഹജ്ജ്, ഉംറ മന്ത്രി ഡോ. എ എസ് തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബിയയുടെ ക്ഷണപ്രകാരം സഊദിയിലെത്തിയ പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവാണ് കരാറില്‍ ഒപ്പ് വെച്ചത്

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും, സുഗമവും, ആത്മീയമായി സംതൃപ്തവുമായ ഒരു യാത്ര ഉറപ്പാക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതായി ഇരു നേതാക്കളും വ്യക്തമാക്കി . 2026 ലെ ഹജ്ജിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി റിയാദിലെ ഇന്ത്യന്‍ എംബസിയിലെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിലെയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി

ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ക്ഷേമവും സുഖസൗകര്യങ്ങളും ഉറപ്പാക്കാന്‍ സഊദി അധികാരികളുമായി നടത്തുന്ന ഏകോപനത്തില്‍ ഹജ്ജ് -മിഷനും കോണ്‍സുലേറ്റ് ടീമുകളും നടത്തിയ ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.തീര്‍ത്ഥാടകര്‍ക്ക് ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളെയും സൗകര്യങ്ങളെയും കുറിച്ച് നേരിട്ട് മനസ്സിലാക്കുന്നതിനായി ജിദ്ദയിലെയും തായിഫിലെയും ടെര്‍മിനല്‍ 1, ഹറമൈന്‍ സ്റ്റേഷന്‍ എന്നിവയുള്‍പ്പെടെ ജിദ്ദയിലെയും തായിഫിലെയും പ്രധാന ഹജ്, ഉംറ അനുബന്ധ സ്ഥലങ്ങളില്‍ മന്ത്രി ഫീല്‍ഡ് സന്ദര്‍ശനവും നടത്തി. ജിദ്ദയിലെയും തായിഫിലെയും ഇന്ത്യന്‍ പ്രവാസികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.

 

സിറാജ് പ്രതിനിധി, ദമാം

Latest