Connect with us

Kerala

മലപ്പുറത്ത് ലീഗിനെതിരെ കോണ്‍ഗ്രസ്; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ജില്ലയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും പി വി അന്‍വറുമായും സഹകരിക്കുമോയെന്ന ചോദ്യത്തിന് കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞില്ല

Published

|

Last Updated

മലപ്പുറം | തദ്ദേശ ഭരണത്തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മുസ്്‌ലിം ലീഗിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നതോടെ ഒത്തു തീര്‍പ്പു ശ്രമങ്ങളുമായി ലീഗ് നേതൃത്വം രംഗത്തിറങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറത്ത് യു ഡി എഫിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൊന്‍മുണ്ടം പഞ്ചായത്തില്‍ ലീഗിനെതിരെ കോണ്‍ഗ്രസ് സി പി എമ്മുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ചു മത്സരിക്കാനുള്ള നീക്കം ആരംഭിച്ചതോടെ സമാനമായ നീക്കങ്ങള്‍ മറ്റു മേഖലയിലേക്കും പടരുമെന്ന സൂചന ലഭിച്ചതോടെയാണ് ലീഗ് ആശങ്കയിലായത്. പൊന്‍മുണ്ടം അടക്കം എല്ലായിടത്തും ലീഗും കോണ്‍ഗ്രസ്സും സഖ്യമായി മത്സരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയതായും മെച്ചപ്പെട്ട രീതിയിലാണ് കാര്യങ്ങളെല്ലാം പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പല സ്ഥലങ്ങളിലും തീരുമാനങ്ങളായിട്ടുണ്ട്. പൊന്മുണ്ടത്ത് സജീവമായ ചര്‍ച്ചകള്‍ തുടരുകയാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗിന്റെ നേതൃയോഗം നടന്നിരുന്നു. യോഗത്തില്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിന് മുന്നോടിയായി യു ഡി എഫിലെ പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും പരിഹരിക്കും.

ഒരുമിച്ച് മത്സരിക്കേണ്ട സാഹചര്യമാണുള്ളത്. ഒരു കാരണവശാലും എതിരെ മത്സരിക്കുകയില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വിശദമാക്കി. ജില്ലയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും പി വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസുമായും സഹകരിക്കുമോയെന്ന ചോദ്യത്തിന് കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞില്ല.

 

---- facebook comment plugin here -----

Latest