Connect with us

National

ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് രണ്ടുപേര്‍ മരിച്ചു

പ്രതികളെ പിടികൂടാന്‍ ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി|ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് യുവാക്കള്‍ മരിച്ചു. സുധീര്‍ (35), രാധേയ് പ്രജാപതി (30) എന്നിവരാണ് മരിച്ചത്. ഡല്‍ഹിയിലെ പ്രതാപ് നഗറില്‍ ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു സംഭവം. വെടിയേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ആക്രമം നടന്ന സ്ഥലം ഫോറന്‍സിക് സംഘങ്ങള്‍ പരിശോധിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്യുന്നു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 103(1) (കൊലപാതകം), 3(5) എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആയുധ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പ്രതികളെ പിടികൂടാന്‍ ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. അതേസമയം ആക്രമണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

 

---- facebook comment plugin here -----

Latest