Kerala
മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ടുമരണം
വലിയ പറമ്പില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടം

മലപ്പുറം | വലിയ പറമ്പില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചതായി വിവരം. ലോറിക്കു പിന്നില്‍ കാറിടിച്ചാണ് അപകടം. രാത്രി ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്ന മറ്റു നാലുപേര്‍ക്ക് പരുക്കേറ്റു. വൈലത്തൂര്‍ സ്വദേശി ഉസ്മാനും മറ്റൊരാളുമാണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടമുണ്ടായശേഷം നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പോലീസും സ്ഥലത്തെത്തി.
കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല. അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടമുണ്ടാകുമ്പോള്‍ പ്രദേശത്ത് ചെറിയ മഴയുണ്ടായിരുന്നു. റോഡരികിൽ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.
---- facebook comment plugin here -----