Kerala
തലശ്ശേരി ബസ്സ്റ്റാന്റില്‍ നിന്ന് 1600 ലോട്ടറി ടിക്കറ്റുകള്‍ കവര്‍ന്ന ആളെക്കുറിച്ചു സൂചന
അരലക്ഷത്തിലധികം രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ് മോഷണം പോയത്
കണ്ണൂര്‍ | തലശ്ശേരി ബസ്സ്റ്റാന്റില്‍ നിന്ന് 1600 സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റുകള്‍ കവര്‍ന്ന ആളെക്കുറിച്ചു സൂചന. ചുവന്ന ടീ ഷര്‍ട്ട് ധരിച്ചൊരാള്‍ ടിക്കറ്റുമായി കടന്നുകളയുന്ന സി സി ടി വി തൃശ്യങ്ങള്‍ ലഭിച്ചു. പ്രതി ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
അരലക്ഷത്തിലധികം രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ് മോഷണം പോയത്. കതിരൂരിലെ ലോട്ടറി സ്റ്റാളിലേക്ക് കൊണ്ടുപോകാന്‍ തലശേരി ബസ്റ്റാന്റില്‍ എത്തിച്ചതായിരുന്നു 1600 ടിക്കറ്റുകള്‍. പതിവുപോലെ തലശേരി ബസ്റ്റാന്റില്‍ കെട്ടുകളായി എത്തിച്ച ലോട്ടറി. തലശേരിയിലെ ഏജന്‍സിയില്‍ നിന്ന് കതിരൂരിലെ സ്റ്റാളിലേക്ക് ബസില്‍ കയറ്റിവിടാനിരുന്നതായിരുന്നു. എന്നാല്‍ കതിരൂരില്‍ ലോട്ടറി എത്തിയില്ല. ടിക്കറ്റുകള്‍ തലശേരി ബസ്റ്റാന്റില്‍ വച്ച് തന്നെ നഷ്ടമായി.
സുവര്‍ണ കേരളം, കാരുണ്യ പ്ലസ് തുടങ്ങീ ഭാഗ്യക്കുറികളാണ് മോഷ്ടിച്ചത്. ഏഴിടത്തേക്ക് ഇവര്‍ ടിക്കറ്റ് കൊടുക്കാറുണ്ട്. 68,000 രൂപ വിലമതിക്കുന്ന ടിക്കറ്റുകളാണ് മോഷണം പോയതെന്ന് ഏജന്‍സി പറഞ്ഞു. ഏജന്‍സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തലശേരി പോലീസ് അന്വേഷണം തുടങ്ങി.


