Kerala
മത്സ്യബന്ധന ബോട്ടില്‍ ചരക്കുകപ്പലിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്; സംഭവം കൊച്ചി പുറംകടലില്‍
അപകടം വരുത്തിയ കപ്പല്‍ നിര്‍ത്താതെ പോയി. ചരക്കുകപ്പലിന്റെ ക്യാപ്റ്റനെതിരേ കോസ്റ്റല്‍ പോലീസ് കേസെടുത്തു.

കൊച്ചി | കൊച്ചി പുറംകടലില്‍ മത്സ്യബന്ധന ബോട്ടില്‍ ചരക്കുകപ്പലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അപകടം വരുത്തിയ കപ്പല്‍ നിര്‍ത്താതെ പോയി. ചരക്കുകപ്പലിന്റെ ക്യാപ്റ്റനെതിരേ കോസ്റ്റല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
പനാമ പതാക വഹിക്കുന്ന സി ആര്‍ തെത്തിസ് എന്ന ഓയില്‍ കെമിക്കല്‍ ടാങ്കറാണ് നീണ്ടകരയില്‍ നിന്നുള്ള നിസ്നിയ എന്ന ബോട്ടില്‍ ഇടിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചതെങ്കിലും വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്.
അപകടത്തെ തുടര്‍ന്ന് ബോട്ടിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. 12 മത്സ്യബന്ധന തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഇടിയുടെ ആഘാതത്തില്‍ കടലില്‍ വീണു. ബോട്ടില്‍ ബാക്കിയുണ്ടായിരുന്നവര്‍ക്കാണ് പരുക്കേറ്റത്.