Connect with us

Saudi Arabia

സഊദിയില്‍ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി

വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ചെയ്തതോടെയാണ് വധശിക്ഷ നടപ്പാക്കിയത്

Published

|

Last Updated

റിയാദ്  | സഊദിയില്‍ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി. കവര്‍ച്ച, മയക്കുമരുന്ന് ഉപയോഗം,ബലപ്രയോഗം എന്നീ കുറ്റകൃത്യങ്ങളില്‍ പെട്ടവരെയാണ് തിങ്കളാഴ്ച്ച കിഴക്കന്‍ പ്രവിശ്യയിലെ ദമാമില്‍ വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

ബന്ദര്‍ ബിന്‍ ഫൗസി അല്‍-ദോസരി, അബ്ദുല്ല ബിന്‍ സാദ് റാബിയ എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത.് ബലപ്രയോഗത്തിലൂടെ വീടുകള്‍ കൊള്ളയടിക്കുകയും ,സഊദിയില്‍ നിരോധിച്ച ഹെറോയിന്‍, ,ഹാഷിഷ് എന്നിവ ഉപയോഗിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ തെളിയുകയും തുടര്‍ന്ന് കേസ് ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തിരുന്നു . തുടര്‍ന്ന് വധശിക്ഷ വിധിക്കുകയും, വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ചെയ്തതോടെയാണ് വധശിക്ഷ നടപ്പാക്കിയത്

 

Latest