Connect with us

twine earth quake

തുര്‍ക്കിയില്‍ വീണ്ടും ഇരട്ട ഭൂചലനങ്ങള്‍; മൂന്ന് മരണം, തിരച്ചില്‍ ഊര്‍ജിതം

സിറിയയില്‍ 470 പേര്‍ക്ക് പരുക്കേറ്റു.

Published

|

Last Updated

അങ്കാറ | തുര്‍ക്കിയില്‍ ആഴ്ചകള്‍ക്കിടെ വീണ്ടും ഇരട്ട ഭൂചലനം. മൂന്ന് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സിറിയന്‍ അതിര്‍ത്തിക്ക് സമീപം തെക്കുകിഴക്കന്‍ മേഖലയിലാണ് 6.4ഉം 5.8ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

ഫെബ്രുവരി ആറിനുണ്ടായ ഭൂചലനത്തില്‍ ബലക്ഷയം സംഭവിച്ച കെട്ടിടങ്ങള്‍ പുതിയ ഭൂചലനങ്ങളില്‍ തകര്‍ന്നിട്ടുണ്ട്. പ്രാദേശിക സമയം രാത്രി 8.04നായിരുന്നു ആദ്യ ചലനം. മൂന്ന് മിനുട്ടിന് ശേഷം രണ്ടാം ചലനവുമുണ്ടായി.

അന്താക്യ, ദെഫ്‌നെ, സമന്ദഗ് എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 213 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സിറിയയില്‍ 470 പേര്‍ക്ക് പരുക്കേറ്റു. ഈജിപ്തിലും ലെബനനിലും പ്രകമ്പനം അനുഭവപ്പെട്ടു. ഫെബ്രുവരി ആറിന് 7.8, 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളില്‍ഇരുരാജ്യത്തും 47,000ലധികം പേര്‍ മരിച്ചിരുന്നു. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. പത്ത് ലക്ഷം പേര്‍ ഭവനരഹിതരുമായിരുന്നു.

Latest