International
തുര്‍ക്കിയില്‍ ഭൂകമ്പത്തില്‍ ഭവനരഹിതരായ 1.5 ദശലക്ഷം പേര്‍ക്ക് വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ തുടങ്ങി
തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തില്‍ മൊത്തം മരണസംഖ്യ 50,000 കവിഞ്ഞിരിക്കുകയാണ്.
		
      																					
              
              
            അങ്കാറ| ഭൂകമ്പങ്ങളെത്തുടര്‍ന്ന് തുര്‍ക്കി തകര്‍ന്ന് പോയ വീടുകള്‍ പുനര്‍നിര്‍മ്മിക്കാനാരുങ്ങുകയാണ് . തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തില്‍ മൊത്തം മരണസംഖ്യ 50,000 കവിഞ്ഞിരിക്കുകയാണ്.തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ഫെബ്രുവരി 6-ലെ ഭൂകമ്പത്തില്‍ 520,000 അപ്പാര്‍ട്ടുമെന്റുകള്‍ അടങ്ങുന്ന 160,000-ലധികം കെട്ടിടങ്ങള്‍ തകരുകയും സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
സിറിയയുടെ ഏറ്റവും പുതിയ മരണസംഖ്യ 5,914 ആയതോടെ, ഇരു രാജ്യങ്ങളിലെയും മരണസംഖ്യ 50,000 ന് മുകളിലായി ഉയര്‍ന്നു.ഏറ്റവും പുതിയ ഭൂകമ്പത്തില്‍ ഭൂചലനത്തെ നേരിടാന്‍ ഉതകുന്ന ചില കെട്ടിടങ്ങളും തകര്‍ന്നു.പുതിയ വീടുകള്‍ നിര്‍മ്മിക്കാനുള്ള ടെന്‍ഡറുകളും കരാറുകളും പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ പ്രക്രിയ വളരെ വേഗത്തില്‍ തന്നെ നീങ്ങുന്നുണ്ട്.ഭവനരഹിതരായ നിരവധി പേര്‍ക്ക് ടെന്റുകള്‍ അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

