Connect with us

Kerala

കുവൈത്തിലെ ദുരന്തം: ജീവനക്കാര്‍ കുടുംബാംഗങ്ങളെ പോലെ, എല്ലാ പിന്തുണയും സഹായവും നല്‍കും; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പി കെ ജി എബ്രഹാം

ഞങ്ങളുടെ പിഴവ് കൊണ്ടല്ല അപകടമുണ്ടായത്. എങ്കിലും ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കുന്നു

Published

|

Last Updated

കൊച്ചി |  കുവൈത്തില്‍ മലയാളികളടക്കം നിരവധി പേര്‍ മരിക്കാനിടയായ തീപ്പിടുത്തം ദൗര്‍ഭാഗ്യകരമൈന്ന് എന്‍ബിടിസി എംഡി കെജി എബ്രഹാം. ജീവനക്കാരെ കാണുന്നത് കുടുംബാംഗങ്ങളെ പോലെയാണെന്നും മരണമടഞ്ഞവരുടെ കുടംബങ്ങള്‍ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും കെജി എബ്രഹാം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളെ കമ്പനി അധികൃതര്‍ നേരിട്ടുപോയി കാണുമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ പിഴവ് കൊണ്ടല്ല അപകടമുണ്ടായത്. എങ്കിലും ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കുന്നു. എല്ലാ തൊഴിലാളികള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ട്. സാമ്പത്തിക സഹായം മാത്രല്ല, ജോലി വേണ്ടവര്‍ക്ക് അതുറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു

അപകടം നടക്കുന്ന സമയത്ത് കേരളത്തിലായിരുന്നെന്നും ക്യാമ്പുകളുടെ പരിശോധന എല്ലാ സമയത്തും നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജീവനക്കാര്‍ മുറിക്കുള്ളില്‍ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ക്ക് ഭക്ഷണത്തിനായി കെട്ടിടത്തില്‍ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കെജി എബ്രഹാം പറഞ്ഞു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകടകാരണം. സെക്യൂരിറ്റി ക്യാബിനില്‍ നിന്നാണ് ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു