First Gear
സെക്വോയ ഫുള്‍ സൈസ് എസ് യുവി അവതരിപ്പിച്ച് ടൊയോട്ട
പുതിയ 2023 ടൊയോട്ട സെക്വോയയുടെ വില്‍പ്പന അന്താരാഷ്ട്ര വിപണികളില്‍ ഉടന്‍ ആരംഭിക്കും.
ന്യൂഡല്‍ഹി| ജാപ്പനീസ് വാഹന ബ്രാന്‍ഡ് ടൊയോട്ട ആഗോള വിപണിയില്‍ പുതിയ 2023 സെക്വോയ ഫുള്‍ സൈസ് എസ് യുവി അവതരിപ്പിച്ചു. 2022 ടൊയോട്ട ടുണ്ട്രയുടെ അതേ ബോഡി-ഓണ്‍-ഫ്രെയിം പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡല്‍ വരുന്നത്. ടൊയോട്ടയില്‍ നിന്നുള്ള പൂര്‍ണ്ണ വലുപ്പമുള്ള എസ് യുവിക്ക് 3.5 ലിറ്റര്‍ ഐ-ഫോഴ്‌സ് മാക്‌സ് ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി6 ഹൈബ്രിഡ് എഞ്ചിന്‍ ആണ് ഹൃദയം.
മറ്റ് വിപണികളില്‍ വില്‍പ്പനയ്ക്കെത്തും മുമ്പ് വടക്കേ അമേരിക്കയിലാണ് എസ് യുവി വില്‍പ്പനയ്ക്കെത്തുന്നത്. 2008-ല്‍ അരങ്ങേറ്റം കുറിച്ച രണ്ടാം തലമുറ എസ് യുവിക്ക് പകരമായി പുതിയ 2023 ടൊയോട്ട സെക്വോയ അതിന്റെ മൂന്നാം തലമുറയിലേക്ക് പ്രവേശിക്കുന്നു. പ്രാഥമികമായി നോര്‍ത്ത് അമേരിക്കന്‍, മിഡില്‍ ഈസ്റ്റേണ്‍ ലെഫ്റ്റ്-ഹാന്‍ഡ് ഡ്രൈവ് മാര്‍ക്കറ്റുകളെ ലക്ഷ്യം വച്ചുള്ള സെക്വോയ ഇപ്പോള്‍ ലാന്‍ഡ് ക്രൂയിസര്‍ 200-ന് പകരം ടൊയോട്ടയുടെ മുന്‍നിര എസ് യുവിയായി മാറുന്നു. കാരണം ലാന്‍ഡ് ക്രൂയിസര്‍ 300 അവിടെ അവതരിപ്പിക്കാന്‍ ബ്രാന്‍ഡിന് പദ്ധതിയില്ല.
ആഗോള വിപണിയില്‍ ഈ വേനല്‍ക്കാലത്ത് പുതിയ എസ് യുവിയുടെ വില്‍പ്പന കമ്പനി ആരംഭിക്കും. എന്നാല്‍ വാഹനത്തിന്റെ ഇന്ത്യയിലേക്കുള്ള വരവ് ഉടന്‍ പ്രതീക്ഷിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ട നിലവില്‍ ഫോര്‍ച്യൂണറും ഇന്നോവ ക്രിസ്റ്റയുമാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഹിലക്സ് പിക്കപ്പ് ട്രക്ക് പുറത്തിറക്കാനും കാര്‍ നിര്‍മ്മാതാവ് തയ്യാറെടുക്കുകയാണ്.


